Wednesday, September 20, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Oct 2016 12.12 PM

അഡ്വ.മേരി അക്കാമ്മ മാമ്മന് കര്‍ണ്ണാടക സര്‍ക്കാരിന്റെ മുതിര്‍ന്ന പൗര സാമൂഹ്യ സേവന പുരസ്കാരം

uploads/news/2016/10/45140/akkamma1.jpg

വിയന്ന : അഡ്വ. മേരി അക്കാമ്മ മാമ്മന് മുതിര്‍ന്ന പൗര സാമൂഹ്യ സേവന പുരസ്കാരം കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കി ആദരിച്ചു. അഡ്വ. മേരി അക്കാമ്മ മാമ്മന്‍ 1942 ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി , പായിപ്പാട് നാലുകോടിയില്‍ ജോസഫ് മാമ്മന്റെയും 6, കത്രീനാ മാമ്മന്റെയും മൂന്നാമത്തെ മകളായി ജനിച്ചു. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ് ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

കര്‍ണ്ണാടക സര്‍ക്കാരില്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഉദ്യോഗസ്ഥയായി സേവനമാരംബിച്ച മേരി , വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ടിക്കുകയും . 2000 ല്‍ ഗവ. പ്രി യൂണി. കോളേജില്‍ നിന്നും പ്രധാനാദ്ധ്യാപികയായി വിരമിക്കുകയും ചെയ്തു . ഇപ്പോള്‍ അഭിഭാഷകയായി സേവനമനുഷ്ടിച്ചുവരുന്നു.

കര്‍ണ്ണാടക സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു വരുന്ന , അഡ്വ. മേരി . സ്ത്രീകള്‍ക്ക് സാമ്പത്തിക ഉന്നതി, വിദ്യാഭ്യാസ , നിയമ പരിരക്ഷ, കൂടാതെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് , വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു .

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന സമിതിയുടെ അംഗമായും അഖിലേന്ത്യാ ക്രൈസ്തവ സ്ത്രീകളുടെ കൗണ്‍സില്‍ അംഗം (AICCW), വിവിധ ക്രിസ്ത്രീയ മതവിഭാഗങ്ങളുടെ കൂട്ടായ്മയായ ഓള്‍ കര്‍ണാടക ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഫോര്‍ ഹുമന്‍ റൈറ്റ്സ് ( All Karnataka Christian Federation For Human Rights ) ന്റെ ട്രഷറര്‍ ആയും , കര്‍ണ്ണാടക സംസ്ഥാനത്തെ ക്രൈസ്തവ ഉന്നമന സംഘത്തിന്റെ ( KCDC ) മെമ്പറായും പ്രവര്‍ത്തിക്കുന്നു.

]സാമൂഹ്യപ്രവര്‍ത്തകയായ മേരി അക്കാമ്മയ്ക്ക് ഇതിന്മുന്‍പും ദേശിയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009 ലെ രാജീവ് ഗാന്ധി ശിരോമണി അവാര്‍ഡ്‌ , 2009 ലെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം , 2009 ലെ ഇന്ദിരാഗാന്ധി സദ്‌ ഭാവനാ അവാര്‍ഡ് , 2010 ലെ ഭാരത്‌ ഗൌരവ് പുരസ്കാരം , 2010 ലെ ചിത്തൂര്‍ റാണി ചന്നമ്മാ അവാര്‍ഡ് എന്നിവയാണവ .

പി. എം. ജോണ്‍ ( റിട്ട. കേന്ദ്രീയ വിദ്യാലയ സൂപ്രണ്ട് ) ആണ് ഭര്‍ത്താവ് . വിയന്നയില്‍ ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായ ജീവന്‍ ജോണ്‍ , ശോഭന്‍ ജോണ്‍ എന്നിവര്‍ മക്കളാണ്.

വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍

Ads by Google
Advertisement
Tuesday 25 Oct 2016 12.12 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW