Saturday, November 25, 2017 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Sex
Monday 24 Oct 2016 05.00 PM

പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികള്‍... ഒന്നു കഴിച്ചാല്‍ പിന്നെ ഒരാഴ്ചത്തേയ്ക്ക് ഭയം വേണ്ട

uploads/news/2016/10/44861/men.jpg

ലണ്ടന്‍: ഗര്‍ഭനിരോധന മാര്‍ഗത്തിലേയ്ക്കു ഒരു പുത്തന്‍ കണ്ടുപിടുത്തം കൂടി. ഗര്‍ഭ നിരോധന ഉറകളും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗുളികകളുമാണ് ഈ രംഗത്തു നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട താല്‍ക്കാലിക മാര്‍ഗങ്ങള്‍. എന്നാല്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ളവര്‍ ഗുളികളെയാണ് ആശ്രയിക്കുക. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകള്‍ ഗുളികള്‍ കഴിക്കുന്നതു ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകും. ഇത് അവരുടെ ആര്‍ത്തവചക്രം തന്നെ ക്രമം തെറ്റിക്കും അതുകൊണ്ടു തന്നെ സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കാറില്ല. ഈ പ്രതിസന്ധിക്കു പരിഹാരമായ പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികള്‍ വരാന്‍ പോകുന്നു. ഇംഗ്ലണ്ടില്‍ വോള്‍വര്‍ ഹംപ്റ്റണ്‍ സര്‍വ്വകലാശാലയാണ് ഇത്തരത്തിലുള്ള ഒരു കണ്ടുപിടുത്തം നടത്തിരിക്കുന്നത്.

ഈ മരുന്നുഗുളികയായി കഴിക്കുകയോ മൂക്കില്‍ സ്‌പ്രേ ചെയ്യുകയോ ചെയ്താല്‍ മതി എന്നാണു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികബന്ധത്തിനു മിനിറ്റുകള്‍ക്കു മുമ്പാണു ഗുളിക ഉപയോഗിക്കേണ്ടത്. ഇതോടെ പുരുഷബീജത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നു. തുടര്‍ന്ന് അണ്ഡവുമായി സംയോജിക്കാന്‍ കഴിയാതെ വരുകയും ഗര്‍ഭധാരണം തടസപ്പെടുകയും ചെയ്യുന്നു. ഗുളികയുടെ ഫലം ഒന്നിലതികം ദിവസം നീണ്ടു നില്‍ക്കും. ആ ദിവസം തന്നെയോ അതിനു തുടര്‍ച്ചയായി വരുന്ന ഏതാനും ദിവസങ്ങളിലേയ്ക്കും മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും വേണ്ട എന്ന് ഇവര്‍ പറയുന്നു. പരീക്ഷണങ്ങളിലൂടെ മരുന്നിന്റെ ഫലം കണ്ടെത്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമെ മരുന്ന് വിപണിയില്‍ ഇറക്കു. 2021 ല്‍ ഇത് വിപണിയില്‍ എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

Ads by Google
Sex
Monday 24 Oct 2016 05.00 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW