Wednesday, November 14, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 24 Oct 2016 04.06 PM

'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു

uploads/news/2016/10/44849/kolumitayi.jpg

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ശ്രീരാജ് സഹജനാണ്. ബി.കെ.ഹരിനാരായണൻ മൂന്ന് ഗാനങ്ങളും ലക്ഷ്മി എണ്ണപ്പാടം ഒരു ഗാനവും രചിച്ചിട്ടുണ്ട്.

അരുൺ വിശ്വം സംവിധാനം നിർവഹിച്ച 'കോലുമിട്ടായി'യിൽ ബാലതാരങ്ങളായ ഗൗരവ് മേനോൻ, മീനാക്ഷി,നായിഫ് നൗഷാദ്, ആകാശ്, സിദ്ധാർ​ത്ഥ്, റോഷൻ എന്നിവർ അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്,കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഒക്ടോബർ 28ന് തീയേറ്ററുകളിലെത്തുന്ന 'കോലുമിട്ടായി' നിർമ്മിച്ചിരിക്കുന്നത് ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ ചിത്രത്തിന്റെ കഥ ഒരുക്കിയ അഭിജിത്ത് അശോകനാണ്.

Ads by Google
Monday 24 Oct 2016 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW