Friday, December 14, 2018 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 22 Oct 2016 11.20 AM

'കോട്ടയം കുഞ്ഞച്ചന്‍' ടീം വീണ്ടും

uploads/news/2016/10/44197/kunj.jpg

അച്ചായന്‍ വേഷത്തില്‍ മമ്മൂട്ടി കേരളം കീഴടക്കിയ കോട്ടയം കുഞ്ഞച്ചന്‍ ടീം വീണ്ടുമെത്തുന്നു. കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്ത ടിഎസ് സുരേഷ് ബാബു, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് എന്നിവര്‍ക്കു വേണ്ടി വീണ്ടും മമ്മൂട്ടി എത്തുമ്പോള്‍ ഈ സിനിമയ്ക്കായ് തിരക്കഥ ഒരുക്കുന്നത് രണ്‍ജി പണിക്കറാണെന്ന പ്രത്യേകതയുണ്ട്.

1990 മാര്‍ച്ചിലായിരുന്നു കുഞ്ഞച്ചന്റെ മാസ്സ് വരവ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുന്നു. രഞ്ജിനിയായിരുന്നു ചിത്രത്തിലെ നായിക. ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു സിനിമയില്‍.

Ads by Google
Saturday 22 Oct 2016 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW