Tuesday, October 17, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 20 Oct 2016 04.33 PM

Dine In AMBIENCE

uploads/news/2016/10/43592/dinein.jpg

വിരുന്നുകാര്‍ക്ക് മാത്രമല്ല വീട്ടുകാര്‍ക്ക് വേണ്ടിയും തീന്‍മേശയും ഡൈനിംഗ് മുറിയും ഒരുക്കേണ്ടത് അത്യാവശ്യമാണ്.

''മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണ്... ഇങ്ങനെയൊരു പഴമൊഴി കേട്ടിട്ടില്ലേ. ഒരാളുടെ മനസ്സില്‍ സ്ഥാനം കിട്ടണമെങ്കില്‍ വയറില്‍ കൂടി പ്രവേശിക്കണമെന്നല്ല ഇതിനര്‍ത്ഥം.

രുചിയുള്ള ആഹാരം പാകം ചെയ്യാനറിയാമെങ്കില്‍ മനസ്സില്‍ സ്ഥാനം പിടിക്കുക അത്ര ബുദ്ധിമുട്ടല്ല എന്നാണ്. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയുമെന്ന പോലെ രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിലൂടെയും അത് നന്നായി വിളമ്പുന്നതിലൂടെയും കുടുംബത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കും.

പാകം ചെയ്യുന്ന ഭക്ഷണം വിളമ്പുന്നതിനും ഒരു രീതിയുണ്ട്. തീന്‍മേശ ഒരുക്കുമ്പോഴും ഡൈനിംഗ് ടേബിള്‍ തയാറാക്കുമ്പോഴും കുറച്ചൊക്കെ ശ്രദ്ധ കൊടുത്താല്‍ വീടൊരു കൊട്ടാരമാക്കാം...

തീന്‍മേശയിലേക്ക്...


1. അതിഥിസല്‍ക്കാരത്തില്‍ മാത്രമല്ല, വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം വിളമ്പുമ്പോഴും കൃത്യമായ കരുതല്‍ വേണം. ആവശ്യത്തിനുള്ള ഭക്ഷണം വേണ്ട സമയത്ത് വിളമ്പുന്നതില്‍ ഒട്ടും മടി കാണിക്കരുത്.
2. തീന്‍മേശയ്ക്ക് പുറത്ത് ഒരു വിരിപ്പിടുന്നത് നല്ലതാണ്. വിളമ്പുന്ന പാത്രത്തിനടിയില്‍ ഒരു ചെറിയ ലിനന്‍ തുണി ഇട്ടു വച്ചാല്‍ പാത്രം നീങ്ങുമ്പോഴുള്ള അലോസര ശബ്ദം ഇല്ലാതാക്കാം.

3. ഡിന്നര്‍ സെറ്റുകള്‍ വിപണിയില്‍ സുലഭമാണ്. ഒരു വലിയ ട്രേ, അതില്‍ രണ്ടു പാത്രങ്ങള്‍, സൂപ്പ് പ്ലേറ്റ്, സലാഡ് പ്ലേറ്റ്, ബൗളുകള്‍, കപ്പ്-സോസര്‍ എന്നിവയാണ് അതിലുള്ളത്. ഓരോരുത്തരുടെയും ഇഷ്ടാനുസരണം പളുങ്കിന്റെയോ ഫൈബറിന്റെയോ ഒക്കെ തെരഞ്ഞെടുക്കാം.
4. ആവശ്യാനുസരണം വെള്ളമെടുക്കാന്‍ ജഗ്ഗും ഗ്ലാസും, കറി വിളമ്പാനുള്ള സ്പൂണുകളും ടേബിളില്‍ വച്ചിരിക്കണം.

5. വിദേശസംസ്‌കാരം ഇവിടുത്തെ ഡിന്നര്‍ടേബിളിലേക്കും വന്നു കഴിഞ്ഞു. അതുകൊണ്ട് ഡിന്നര്‍ ടേബിളിന്റെ അറേഞ്ച്‌മെന്റും അങ്ങനെയാണ്.
6. ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോള്‍ അത് താഴെ വീഴാതിരിക്കാനും മറ്റുള്ളവരുടെ ശരീരത്ത് വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

7. കുരുമുളകും ഉപ്പും ഇട്ടു വയ്ക്കുന്ന പാത്രങ്ങളില്‍ അഴുക്കും പൊടിയുമുണ്ടാകരുത്. ഇതിനുവേണ്ടി ആകര്‍ഷണീയമായ പല ഡിസൈനിലുള്ള പാത്രങ്ങള്‍ വിപണയില്‍ സുലഭമാണ്.
8. രുചിയുള്ള ആഹാരം, വിളമ്പുന്നതിലെ പ്രത്യേകത പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് വൃത്തി. വൃത്തിയുള്ള അന്തരീക്ഷമാണെങ്കിലേ ആഹാരം കഴിക്കാന്‍ തോന്നൂ.

uploads/news/2016/10/43592/dinein1.jpg

ഡൈനിംഗ് റൂമിലേക്ക്...


1. ഡൈനിംഗ് റൂമില്‍ വെന്റിലേഷനോ ജനലോ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന്റെ മണം മുറിയില്‍ തങ്ങി നില്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും.
2. അടുക്കളയോട് ചേര്‍ന്ന് ഡൈനിംഗ് റൂം സ്ഥാപിക്കുന്നതാണ് നല്ലത്. ഭക്ഷണം വിളമ്പാനും മറ്റും ഇതാണ് എളുപ്പം.

3. ഡൈനിംഗ് മുറിയില്‍ നിന്ന് അല്പം ദൂരത്ത് മാറി വാഷ്‌ബേസണും ടോയ്‌ലറ്റും സ്ഥാപിക്കുന്നതാണ് നല്ലത്.
4. പ്രാര്‍ത്ഥനാമുറിയും ഡൈനിംഗ് മുറിയും അടുത്തടുത്ത് ആകാതിരിക്കുന്നതാണ് നല്ലത്. രണ്ടിനും അതിന്റേതായ പരിശുദ്ധിയും പവിത്രതയുമുണ്ട്.

5. ഡൈനിംഗ് മുറിയിലെ ഫര്‍ണീച്ചറുകള്‍ പ്രത്യേകം ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. മറ്റുള്ള വീടുകളിലേത് നോക്കാതെ മുറികള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കണം.
6. ഭക്ഷണം കഴിക്കുന്നതിന് അന്തരീക്ഷവും പ്രധാനമാണ്. ഡൈനിംഗ് മുറിയില്‍ നല്ല പെയിന്റിംഗുകളും ഇന്റീരിയര്‍ പ്ലാന്റുകളും വയ്ക്കുന്നത് നല്ലതാണ്.

7. ഡൈനിംഗ് റൂമില്‍ മേശയും കസേരയും ഡൈനിംഗ് ടേബിള്‍ അറേഞ്ചുമെന്റുമൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒന്നും അരോചകമാകാന്‍ പാടില്ല.
8. ഡൈനിംഗ് റൂമുകളില്‍ ആവശ്യത്തിന് സ്‌പേസ് ഉണ്ടാകണം. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും എഴുന്നേറ്റ് പോകുന്നത് കാത്തു നില്‍ക്കാതെ സ്വന്തം സൗകര്യാര്‍ത്ഥം ഓരോരുത്തര്‍ക്കും എഴുന്നേറ്റ് പോകാനുള്ള സൗകര്യം ഉണ്ടാകണം.

ലക്ഷ്മി ബിനീഷ്

Ads by Google
Advertisement
Thursday 20 Oct 2016 04.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW