Tuesday, February 20, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Oct 2016 04.17 PM

കൃഷ്ണയല്ല, ഞാന്‍ മൃദുല

uploads/news/2016/10/43279/mudula.jpg

കൃഷ്ണ തുളസി എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ മൃദുല വിജയ് സീരിയല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ഇത്രയും പാവമാവരുത്. പെണ്‍കുട്ടികളായാല്‍ കുറച്ചൊക്കെ ധൈര്യം കാണിക്കണം.. പുറത്തിറങ്ങിയാല്‍ മൃദുലയോട് പലരും പറയുന്നതിങ്ങനെയാണ്.

എല്ലാം സഹിച്ചും ക്ഷമിച്ചും കരഞ്ഞും ജീവിക്കുന്ന കൃഷ്ണ എന്ന പെണ്‍കുട്ടിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയലായ കൃഷ്ണ തുളസിയിലെ കൃഷ്ണയായ മൃദുല വിജയ്ക്ക് അഭിനയം കുട്ടിക്കളിയല്ല.

പതിനഞ്ചാമത്തെ വയസ്സില്‍ തമിഴ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച മൃദുല നെല്ല്, യവനിക തുടങ്ങിയ സിനിമകളുടെ എഡിറ്റിംഗ് നിര്‍വഹിച്ച എം.എന്‍ അപ്പുവിന്റെ കൊച്ചുമകളാണ്.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന്?


അപ്പൂപ്പന്‍ എം.എന്‍ അപ്പു ഫിലിം എഡിറ്ററായിരുന്നു. എങ്ങനെ അഭിനയിക്കണം എന്നൊക്കെ അപ്പൂപ്പന്‍ പറഞ്ഞുതരാറുണ്ട്. അച്ഛന്റെ അമ്മാവനാണ് ക്യാമറാമാന്‍ ആനന്ദകുട്ടന്‍. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പിന്നെ അച്ഛന്‍ നന്നായി വരയ്ക്കും. ഞാനും കുറച്ചൊക്കെ വരയ്ക്കും. നൃത്തത്തിലും താല്‍പര്യമുണ്ട്. ചെറുപ്പം മുതലേ ഭരനാട്യം പഠിക്കുന്നുണ്ട്. അനിയത്തിക്കും സംഗീതത്തോടും നൃത്തത്തോടുമൊക്കെ താല്‍പര്യമുണ്ട്.

അഭിനയരംഗത്തേക്ക്?


പത്രത്തില്‍ ഷോര്‍ട്ട് ഫിലിമിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന പരസ്യം കണ്ടപ്പോള്‍ അതിലേക്ക് ഫോട്ടോ അയച്ചു. ഫോട്ടോ കണ്ടിഷ്ടപ്പെട്ട് ഡയറക്ടര്‍ വിളിച്ചു. അങ്ങനെയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത്. പക്ഷേ അത് പൂര്‍ത്തിയാക്കിയില്ല. പിന്നീട് കൈരളിയിലെ ഡാന്‍സ് പാര്‍ട്ടി റിയാലിറ്റിഷോയില്‍ പങ്കെടുത്തു.

തമിഴ് സിനിമയിലൂടെ തുടക്കം?


ജെനിഫര്‍ കറുപ്പയ്യ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന സിനിമയിലും നായികയായി. അതിനുശേഷമാണ് മലയാളം സിനിമയില്‍ അവസരം കിട്ടുന്നത്. സെലിബ്രേഷനാണ് ആദ്യ മലയാള സിനിമ.
uploads/news/2016/10/43279/mudula1.jpg

സീരിയലിലേക്ക്?


ഏഷ്യനെറ്റിലെ കല്യാണസൗഗന്ധികമാണ് ആദ്യ സീരിയല്‍. റിയാലിറ്റി ഷോ ചെയ്യുന്ന സമയത്ത് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും എനിക്കത്ര താല്‍പര്യം തോന്നിയില്ല. പിന്നീടാണു കല്യാണസൗഗന്ധികത്തിലേക്ക് വിളിക്കുന്നത്.

അമ്മയ്ക്കും സീരിയലിനോടാണ് താല്‍പര്യം. നല്ല ഒരവസരം കിട്ടിയപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ബോള്‍ഡായ ആര്യ എന്ന കഥാപാത്രമായിരുന്നു അതില്‍.

പിന്നീടാണു കൃഷ്ണതുളസിയിലേക്ക് വിളിക്കുന്നത്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമാണ് അഭിനയിക്കുന്നത്. അവരെല്ലാം ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍?


സീരിയലില്‍ അഭിനയിച്ചശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത്. കൃഷ്ണയെ ഒരുപാടിഷ്ടമാണ.് ഇത്രയും പാവമാകരുത്. പ്രതികരിക്കണം എന്നൊക്കെ പലരും പറയാറുണ്ട്.

ഒഴിവു സമയങ്ങള്‍?


നൃത്തവും ചിത്രരചനയുമായി ഒഴിവുസമയം ചെലവഴിക്കും. അച്ഛന്‍ വീട്ടിലു ണ്ടെങ്കില്‍ ലൊക്കേഷനിലെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.

ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ലൊക്കേഷനിലെ വിശേഷങ്ങള്‍ അച്ഛനോട് പറഞ്ഞശേഷമേ ഉറങ്ങാറുള്ളു. കുടുംബവുമൊത്തുള്ള യാത്രകളും ആസ്വദിക്കാറുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാനാണ്താല്‍പര്യം.

അഭിനയത്തോടൊപ്പം പഠനവും?


ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍. സൈക്കോളജിയാണ് വിഷയം.

കുടുംബം?


അച്ഛന്‍ വിജയകുമാര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ മാനേജരാണ്. അമ്മ റാണി. അനിയത്തി പാര്‍വതി. സീരിയല്‍ കണ്ടിട്ട് അഭിപ്രായങ്ങളും പോരായ്മകളുമൊക്കെ പറയുന്നത് അവളാണ്. അച്ഛനും വളരെ സപ്പോര്‍ട്ടീവാണ്.

അശ്വതി അശോക്

Ads by Google
Wednesday 19 Oct 2016 04.17 PM
YOU MAY BE INTERESTED
TRENDING NOW