Wednesday, February 21, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 17 Oct 2016 01.42 PM

മോഹന്‍ലാല്‍ അതിഥിയായെത്തിയിട്ടും പുലിമുരുകന്‍ എപ്പിസോഡില്‍ പിഷാരടി പങ്കെടുക്കാത്തത് എന്തുകൊണ്ട്?

uploads/news/2016/10/42604/ramesh.jpg

ഒരു അവതാരകനെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറല്‍ ആകുന്ന സംഭവം ഒരുപക്ഷെ ആദ്യമായിട്ടായിരിയ്ക്കും സംഭവമാകുന്നത്. ഇന്നലെ ശരിയ്ക്കും അതാണ്‌ സംഭവിച്ചത്.രമേഷ് പിഷാരടി എവിടെ എന്ന ചോദ്യവുമായി ട്രോളുകള്‍ ഏറ്റവും സജീവമായ ദിവസമായിരുന്നു ഇന്നലെ.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്. പിഷാരടിയുടെ സ്വാഭാവികമായ നര്‍മ്മവും അവതരണരീതിയുമാണ് ഈ പ്രൈം ടൈം പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഒക്റ്റോബര്‍ പതിനാറിലെ ബഡായി ബംഗ്ലാവിലെ എക്സ്ലൂസീവ് ആയ പുലിമുരുകന്‍ എപ്പിസോഡില്‍ പിഷാരടിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മോഹന്‍ലാല്‍ അതിഥിയായെത്തിയ എപ്പിസോഡില്‍ പിഷാരടിയ്ക്ക് പകരം വന്ന അവതാരകന്റെ പെര്‍ഫോമന്‍സ് നിലവാരം പുലര്‍ത്തിയില്ല എന്ന രീതിയില്‍ ട്രോളുകളും ഇറങ്ങിയിരുന്നു.

പിഷാരടി എവിടെ എന്ന ചോദ്യവുമായി മംഗളം ഓണ്‍ ലൈന്‍ പിഷാരടിയെ ബന്ധപ്പെട്ടിരുന്നു. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹം യു എസിലാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുമാസത്തെ എപ്പിസോഡുകള്‍ ഷൂട്ട്‌ ചെയ്തിട്ടായിരുന്നു പിഷാരടിയുടെ യാത്രയെങ്കിലും അപ്രതീക്ഷിതമായി വന്ന ഈ കിടിലന്‍ എപ്പിസോഡില്‍ പ്രേക്ഷകര്‍ പിഷാരടിയെ മിസ്സ്‌ ചെയ്തു. അത് പരിപാടിയുടെ റേയ്റ്റിങ്ങിനെ കാര്യമായി ബാധിയ്ക്കുകയും ചെയ്തു.

പരിപാടിയുടെ അണിയറ പ്രവര്‍ത്തകരുമായി പിണങ്ങിയാണ് പിഷാരടി പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. സഹ അവതാരകനായ മുകേഷുമായുള്ള പിണക്കമാണ് കാരണമെന്നും കേട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം പിഷാരടി വെളിപ്പെടുത്തിയതോടെ ആകാംക്ഷയ്ക്ക് തല്ക്കാലം തിരശ്ശീല വീണിരിയ്ക്കുകയാണ്.

Ads by Google
Monday 17 Oct 2016 01.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW