Thursday, September 14, 2017 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 16 Oct 2016 09.56 PM

കൃഷിപാഠത്തില്‍ നൂറുമേനി കൊയ്‌ത്‌ ശ്രദ്ധ

uploads/news/2016/10/42368/kar1.jpg

ചെറുതോണി : മണ്ണിനെ സ്‌നേഹിച്ചും പച്ചക്കറികൃഷിയില്‍ മാതൃക കാട്ടിയും ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകയായി ഒന്നാംസ്‌ഥാനം നേടിയ ശ്രദ്ധയെ തേടി സംസ്‌ഥാന അവാര്‍ഡും. ചെമ്മണ്ണാര്‍ സെന്റ്‌ സേവ്യേഴ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ശ്രദ്ധ.
വീടിനു ചുറ്റുമുള്ള 10സെന്റ്‌ സ്‌ഥലത്ത്‌ എണ്‍പതോളം പച്ചക്കറിയിനങ്ങള്‍ വിളയിച്ചാണ്‌ ശ്രദ്ധ അവാര്‍ഡിന്‌ അര്‍ഹയായത്‌. തോപ്രാംകുടിക്കടുത്ത്‌ മന്നാത്തറയിലെ വീടിന്റെ ചുറ്റുവട്ടത്ത്‌ മുന്തിയയിനം നാടന്‍ പച്ചക്കറി വിത്തുകള്‍ പാകിയാണ്‌ ശ്രദ്ധ കൃഷിയുടെ ആദ്യപാഠം അഭ്യസിച്ചു തുടങ്ങിയത്‌.
തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പച്ചക്കറികളിലെ വിഷാംശങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളാണ്‌ ജൈവ പച്ചക്കറിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്‌. ഇതിന്‌ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെയും പൂര്‍ണ പിന്തുണയും ലഭിച്ചു. മികച്ചയിനം വിത്തുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി അധ്യാപകര്‍ പ്രോത്സാഹനമേകി.
വീടിനു സമീപം എല്ലായിനം പച്ചക്കറികളും ഫലവൃക്ഷങ്ങളും വിളയാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളും നാട്ടുകാരും ശ്രദ്ധയുടെ കൃഷി രീതി മനസിലാക്കാന്‍ എത്തിതുടങ്ങി. പയര്‍, പാവല്‍, ബീന്‍സ്‌, പടവലം, വെണ്ട, ക്യാരറ്റ്‌, തക്കാളി, ജീരകം, കടുക്‌, ഉലുവ, പത്തോളം മുളകിനങ്ങള്‍, ന്യൂക്കിള്‍, ചൈനീസ്‌ കാബേജ്‌, ലെറ്റൂസ്‌, ബ്ര?ക്കോളി തുടങ്ങിയ എല്ലാത്തരം കൃഷികളും ശ്രദ്ധയുടെ തോട്ടത്തില്‍ സമൃദ്ധമായി വിളഞ്ഞു.
ഇതേ തുടര്‍ന്ന്‌ ജില്ലയിലെ മികച്ച കുട്ടികര്‍ഷകയായി ശ്രദ്ധയെ തെരഞ്ഞെടുത്തിരുന്നു. പതിനായിരം രൂപയും പ്രശസ്‌തി പത്രവുമാണ്‌ സമ്മാനമായി ലഭിച്ചത്‌. സംസ്‌ഥാന അവാര്‍ഡ്‌ 25,000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ ലഭിക്കുന്നത്‌. അവാര്‍ഡ്‌ ലഭിച്ചതോടെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും അഭിനന്ദനവുമായി എത്തികൊണ്ടിരിക്കുകയാണ്‌.
അമ്മചെമ്മണ്ണാര്‍ സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌കൂളിലെ അധ്യാപികയായ സിജി. അച്‌ഛന്‍ സജി കിഴക്കമ്പലത്ത്‌ സ്വകാര്യ കമ്പനിയിലെ മാനേജരാണ്‌. സഹോദരങ്ങള്‍ ദിയ, ഡെയസ്‌.
രണ്ടുപേരും കൃഷിയില്‍ സഹായിക്കാറുണ്ട്‌. ഇടുക്കി കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ആന്‍സി തോമസും വാത്തിക്കുടി കൃഷി ഓഫീസര്‍ എം.എച്ച്‌.ഷെമീറും ശ്രദ്ധയ്‌ക്ക്‌ ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്‌.

ഔസേപ്പച്ചന്‍ ഇടക്കുളം

Ads by Google
Advertisement
Sunday 16 Oct 2016 09.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW