Monday, February 11, 2019 Last Updated 30 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Oct 2016 12.34 PM

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ്, ഇപ്പോള്‍ അതേ വിധിയില്‍ മകനും ; കണ്ണൂരില്‍ രാഷ്ട്രീയ ചോരക്കളി തലമുറക​ളെ തേടിയെത്തുന്നു

uploads/news/2016/10/41064/ramith.jpg

കണ്ണുര്‍: കണ്ണൂരിനെ ചോരക്കളമാക്കിയ മാറ്റുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തലമുറകളിലേക്കും പടരുന്നു. കണ്ണൂരിലെ രാഷ്ട്രീയ പോരിലെ ഏറ്റവും പുതിയ ഇര രമിത്താണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണമായി മാറുന്നത്. ഒരു പതിറ്റാണ്ടിന് മുമ്പ് ബിജെപി പ്രവര്‍കനായ പിതാവിന്റെ വിധി തന്നെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകനായ മകനെയും തേടിയെത്തി.

2002 മെയ് 21 നായിരുന്നു രമിത്തിന്റെ പിതാവ് ഉത്തമന്‍ കൊല്ലപ്പെടുന്നത്. ഇരിട്ടി ചാവശ്ശേരി പഞ്ചായത്തിലെ നടുവനാട് സ്വദേശി ഉത്തമനെ അക്രമി സംഘം ഉത്തമന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബസ് തടഞ്ഞു നിര്‍ത്തി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാത്രി 8.30 ന് നടന്ന സംഭവത്തില്‍ പിറ്റേന്ന് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒരു ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഭവവും നടന്നിരുന്നു. ഇതില്‍ ജീപ്പ് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മാതാവും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സമാനഗതി തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മകനും സംഭവിച്ചു. പ്രാകൃതമായ രീതിയിലുള്ള ആക്രമണമാണ് രമിത്തിന് മേല്‍ നടന്നത്്. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ പിണറായി ടൗണിന് സമീപമത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് രമിത്തിനെ അക്രമി സംഘം ആക്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ രമിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ദിവസത്തിനിടയില്‍ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടുന്ന പ്രദേശത്ത് സംഭവിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് രമിത്തിന്റേത്. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പിണറായിക്കടുത്ത് വാളാങ്കിചാലില്‍ ഞായറാഴ്ച ജോലി ചെയ്യുന്ന ഷാപ്പില്‍ കയറിയായിരുന്നു സിപിഎം പ്രവര്‍ത്തകന്‍ മോഹനനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ഏഴാമത്തെ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്. മോഹനന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കളക്ടറും പോലീസ് മേധാവിയും സര്‍വകക്ഷി യോഗം വിളിക്കാന്‍ ഒരുങ്ങിയിരിക്കെയാണ് പുതിയ രാഷ്ട്രീയ കൊലപാതകത്തിനും കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്. കൂത്തുപറമ്പില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അനേകര്‍ക്ക് പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്ത അറുപത് സ്‌ഫോടനങ്ങളാണ് കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ നടന്നത്. ഇവയെല്ലാം രാഷ്ട്രീയ വൈരങ്ങള്‍ക്ക് ഉപയോഗിക്കാനായി വെച്ചിരുന്നവയായിരുന്നു എന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ അക്രമം വ്യാപകമായ സ്ഥിതിയില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡും കണ്ണൂരില്‍ പോലീസ് നടത്തി വരികയാണ്. പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അനേകം സ്റ്റീല്‍ ബോംബുകളും ആള്‍പാര്‍പ്പില്ലാത്ത ഇടങ്ങളില്‍ നിന്നും വാളുകളും കണ്ടെടുത്തിട്ടുണ്ട്.

Ads by Google
Wednesday 12 Oct 2016 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW