Wednesday, November 14, 2018 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Oct 2016 02.47 PM

'കോലുമിട്ടായി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

uploads/news/2016/10/40746/music.jpg

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "മിന്നി ചിന്നും" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ശ്രീരാജ് സഹജനാണ്. വരികൾ രചിച്ചിരിക്കുന്നത് ലക്ഷമിയാണ്.

ഒഫീഷ്യൽ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ കാണാൻ:

അരുൺ വിശ്വം സംവിധാനം നിർവഹിച്ച 'കോലുമിട്ടായി'യിൽ ബാലതാരങ്ങളായ ഗൗരവ് മേനോൻ, മീനാക്ഷി, നായിഫ് നൗഷാദ്, ആകാശ്, സിദ്ധാർ​ത്ഥ്, റോഷൻ എന്നിവർ അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ 'കോലുമിട്ടായി' നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ കഥ ഒരുക്കിയ അഭിജിത്ത് അശോകനാണ്.

Ads by Google
Tuesday 11 Oct 2016 02.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW