Friday, June 08, 2018 Last Updated 58 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 04.48 PM

സ്വപ്‌നം വിടരുന്ന കണ്ണുകള്‍


uploads/news/2017/06/122881/jayaprabhaINW3.jpg

വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സമയത്ത് വിവാഹം... അതും പ്രണയം ?


അതും സംഭവിച്ചു. മിക്ക നായികമാരുടെയും പ്രണയം ഇങ്ങനെയായിരിക്കും. നിര്‍മ്മാതാവായ സുന്ദര്‍ലാല്‍ നഹാത്തയുടെ മകനും നിര്‍മ്മാതാവുമായ ശ്രീകാന്ത് നഹാത്തയിലേക്ക് എന്നെ ആകര്‍ഷിച്ചത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ്. അദ്ദേഹത്തിന്റെ കുറെ സിനിമകളില്‍ ഞാന്‍ നായികയായി.

സിനിമ രക്തത്തിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാ സംസാരത്തിലും സിനിമ നിറഞ്ഞു നിന്നു. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ പ്രണയിക്കാനൊന്നും സമയമില്ല. എങ്കിലും ജീവിതയാത്രയ്ക്കിടയില്‍ കുടുംബജീവിതവുമുണ്ടായി.

വിവാഹം കഴിഞ്ഞ ശേഷം സിനിമ വിട്ടു പോകുന്നവരാണധികവും. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. വീണ്ടും തിരക്കായി. ഫാന്‍സ് കുറയുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നെ സംബന്ധിച്ച് ഞാനേറെ ഇഷ്ടപ്പെട്ട കരുത്തുറ്റ കഥാപാത്രമായ റാണി ചെന്നമ്മയായി മാറിയതു പോലും വിവാഹശേഷമാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഞാനേറെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണത്.

കുടുംബത്തിന്റെ പിന്തുണ ?


അതായിരുന്നു എല്ലാത്തിലും വലുത്. എന്തു തീരുമാനമെടുക്കും മുമ്പ് ഞാനത് എന്തുകൊണ്ട് ചെയ്യുന്നു എന്നവരെ പറഞ്ഞു മനസ്സിലാക്കും. ഒരിക്കലും അവരുടെ മനസ്സില്‍ സംശയത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിച്ച് ഒന്നും ചെയ്യാറില്ല. എന്നെക്കുറിച്ച് ഒരിക്കലും ആശങ്കപ്പെടാന്‍ അവസരം കൊടുത്തിട്ടില്ല.

സ്ത്രീയെന്നല്ല ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ ഫാമിലി ബോണ്ടിംഗ് വേണം. അവരുടെ കംഫര്‍ട്ട് ലെവലില്‍ നിന്നാണ് എല്ലാം ചെയ്തിട്ടുള്ളത്. എനിക്ക് തെറ്റാണെന്ന് തോന്നിയാല്‍ ഞാനത് തുറന്നു പറയും. തിരിച്ചും അങ്ങനെ തന്നെ.

അഭിനയം, രാഷ്ട്രീയം... എന്നതിലുപരി ?


ഇടയ്ക്ക് ടെലിവിഷനില്‍ ജയപ്രദം എന്നൊരു റിയാലിറ്റി ഷോ ചെയ്തു. ഒരുപാട് താരങ്ങളെ ഞാനതില്‍ അഭിമുഖം ചെയ്തു. നാഗാര്‍ജ്ജുന, ചിരഞ്ജീവി, കമല്‍ഹാസന്‍, രാം ഗോപാല്‍ വര്‍മ്മ എന്നിവരെയൊക്കെ. പൊതുവേ ശാന്തനായ നാഗാര്‍ജ്ജുന പോലും അതില്‍ വളരെ രസകരമായി പങ്കെടുത്തു.

അഭിമുഖം എന്നതിലുപരി ലളിത എന്ന സുഹൃത്തിനോട്, സഹപ്രവര്‍ത്തകയോട് സംസാരിക്കുന്ന ഒരു സന്തോഷം പങ്കെടുത്ത എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഞാനത് ഏറെ ആസ്വദിച്ചിട്ടുമുണ്ട്.

ഇതിനൊക്കെ പുറമേ വിദ്യാഭ്യാസ സ്ഥാപനവും, ചാരിറ്റബിള്‍ ട്രസ്റ്റും അമൃപാലി നൃത്ത ബാലെ ട്രൂപ്പും, രാഷ്ട്രീയവും അഭിനയവുമൊക്കെയുണ്ട്. എം.പിയായി എനിക്കു കിട്ടിയ അംഗീകാരത്തെക്കാള്‍ മുകളിലാണ് ജയപ്രദ എന്ന നടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വീണ്ടും മടങ്ങി വന്നത്.

സത്യജിത്ത് റേ യില്‍ നിന്നുപോലും ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരിി എന്ന പ്രശംസ കിട്ടിയല്ലോ ?


സത്യജിത്ത് റേ എന്ന അതുല്യ പ്രതിഭയുടെ ആ വാക്കുകള്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണ്. അതിനുശേഷം കണ്ണാടി നോക്കുമ്പോള്‍ ഇത് എന്നെത്തന്നെയോ എന്ന് സംശയിച്ചിട്ടുണ്ട്. ഒരുപക്ഷേ വീട്ടിലുള്ളവര്‍ പോലും അതു കഴിഞ്ഞാവാം എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിക്കുമൊരു ഊര്‍ജ്ജമായിരുന്നു.

ഒരു വേദന കൂടിയാണത്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഒരു ഓഫര്‍ കിട്ടിയതാണ്. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതു കൊണ്ടതു മുടങ്ങി. എന്റെ മനസ്സിലെ വലിയൊരു വിഗ്രഹമായിരുന്നു അദ്ദേഹം. വ്യക്തി എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനാവാഞ്ഞത് എപ്പോഴുമൊരു തീരാനഷ്ടമാണ്.

സ്വയം വിലയിരുത്തിയാല്‍ ?


സിമ്പിള്‍. പണ്ടൊക്കെ ആളുകള്‍ക്ക് എന്നെ പെട്ടെന്ന് വിഡ്ഢിയാക്കാന്‍ കഴിയുമായിരുന്നു. ആരെങ്കിലും ഒച്ച ഉയര്‍ത്തി സംസാരിച്ചാല്‍ കരയുന്ന, സെറ്റില്‍ ഒരു വശത്തിരിന്ന് ബുക്ക് വായിക്കുന്ന സാധാരണ പെണ്‍കുട്ടി. പക്ഷേ ഇപ്പോള്‍ ശരിക്കും അലര്‍ട്ടാണ്. ഐ ആം നോട്ട് സോഫ്റ്റ്. ഐ ലുക്ക് സോഫ്റ്റ്, ബട്ട് ഐ ആം നോട്ട് ദാറ്റ് സോഫ്റ്റ്.

കേരളത്തെക്കുറിച്ച് ?


എനിക്കൊരു വീടാണിത്. സ്‌നേഹിക്കാനറിയാവുന്ന ആളുകളാണ്. ഇവിടെയെത്തുമ്പോള്‍ ഐ ഫീല്‍ ഗ്രേറ്റ്. ഐ ഓള്‍വെയ്‌സ് സല്ല്യൂട്ട് കേരള ഓഡിയന്‍സ്. ഈ മണ്ണും ഇവിടുത്തെ മനസ്സും നിഷ്‌കളങ്കമാണ്. അവരിലൊരാളായി എന്നെയും കരുതുന്നതില്‍ വളരെ സന്തോഷമുണ്ട്.

ഇനിയും കഥ തുടരും, ദേവദൂതന്‍, ഈ സ്‌നേഹത്തീരത്ത്, പ്രണയം എന്നീ സിനിമകളില്‍ മാത്രമഭനിയിച്ചിട്ടും അവരെന്നെ സ്വന്തം പോലെയാണ് കാണുന്നത്. ഈ സിനിമയിലൂടെയും പ്രേക്ഷകമനസ്സില്‍ ഒരു സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് വിശ്വാസം... ബിക്കോസ് ഐ ബിലീവ് ഇന്‍ ഗോഡ്... ഐ ബിലീവ് ഇന്‍ കേരളൈറ്റ്‌സ്...

കിണറിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ?


ഏതു സിനിമയിലും സംവിധായകനും നിര്‍മ്മാതാവും ആരെന്ന് ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ട്. നിഷാദിനെ വര്‍ഷങ്ങളായിട്ടറിയാം, നല്ല സുഹൃത്താണ്. നിര്‍മ്മാതാവായ ആനിയുമായി പ്രണയം മുതലുള്ള ബന്ധമാണ്. തിരക്കഥയുമിഷ്ടമായി.

ഈ സിനിമയുടെ വിഷയം സാമൂഹികപ്രസക്തിയുള്ളതാണ്. രാഷ്ട്രീയത്തിലിറങ്ങിയ ശേഷം ബോളിവുഡില്‍ മാത്രമല്ല വളരെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കര്‍ഷകരുടെയും പട്ടിണിപ്പാവങ്ങളുടെയും കഷ്ടപ്പാടുകളറിയാം.

യു.പിയില്‍ മാത്രമല്ല കേരളത്തിലെ ജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കിണറെന്ന സിനിമയും പാവപ്പെട്ട ജനങ്ങളുടെ ദുരിതവും ബുദ്ധിമുട്ടും വെള്ളത്തിന്റെ അപര്യാപ്തതയും പറയുന്നതാണ്.

ഞാന്‍ നിഷാദിനോട് സിനിമയെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചിട്ടില്ല. അതിന്റെ പ്രമേയവും വിഷയവും സാമൂഹിക പ്രസക്തിയും മാത്രമാണ് പരിഗണിച്ചത്. ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.

ഇന്ദിരയെന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല. വെള്ളത്തിനു വേണ്ടി ഒറ്റയ്ക്ക് പോരാടുന്ന ഒരു സ്ത്രീ. മറ്റൊരു ജയപ്രദയാണിതില്‍. ന്യായത്തിനു വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന കഥാപാത്രം. പ്രണയത്തിലെ ഗ്രേസിയെപ്പോലെ ഇന്ദിരയെയും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നുറപ്പ്.

സഹതാരങ്ങളെക്കുറിച്ച് ?


എല്ലാവരും പ്രഗല്ഭരാണ്. ലിവിംഗ് ലെജന്‍ഡായ അഭിനേതാക്കള്‍. സിനിമോട്ടോഗ്രഫിയും, സംവിധാനവും മാത്രമല്ല ജയചന്ദ്രന്‍ സാറിന്റെ സംഗീതവുമൊക്കെ ഈ സിനിമയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. പിന്നെ സീമാജി, രേവതി, അര്‍ച്ചന, രണ്‍ജി പണിക്കര്‍ സാര്‍, ജോയി മാത്യൂ എന്നിങ്ങനെ മികച്ച കലാകാരന്മാരുണ്ട്.

സീമാജിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, സിനിമകളിലും കണ്ടിട്ടുണ്ട്. രേവതി ഇപ്പോഴാണ് ജോയിന്‍ ചെയ്തത്. എല്ലാവരും സീനിയറാണ്. ഇവര്‍ക്കെല്ലാമൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്. ഞാനത്ആസ്വദിക്കുന്നുണ്ട്.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW