Friday, November 24, 2017 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 07 Oct 2016 01.24 PM

ഞാനൊരു പാവം വില്ലന്‍

uploads/news/2016/10/39756/ShanavasRUDHRAN.jpg

കുങ്കുമപ്പൂവിലെ രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ ഷാനവാസിന്റെ വിശേഷങ്ങളിലേക്ക്...

പൊതുവേ വില്ലന്‍ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കത്ര ഇഷ്ടമല്ല. പക്ഷേ കുങ്കുമപ്പൂവിലെ രുദ്രനായി അഭിനയിച്ച ഷാനവാസ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. മനസ്സില്‍ നിറയെ അഭിനയമെന്ന മോഹവുമായി നടന്ന ഷാനവാസ് സിനിമയിലുമെത്തി.

അങ്ങനെതന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ചുവടുറപ്പിക്കുന്ന ഷാനവാസിന്റെ വിശേഷങ്ങള്‍.

കുങ്കുമപ്പൂവിനുശേഷം ഷാനവാസ് എവിടെയായിരുന്നു?


കുങ്കുമപ്പൂവ് കൂടാതെ കൈരളിയില്‍ വാസ്തവം, മഴവില്‍ മനോരമയില്‍ മായാമോഹിനി എന്നീ സീരിയലുകള്‍ ചെയ്തു. അതിനുശേഷം ചെറിയ ബിസിനസുകളൊക്കെയായി നാട്ടില്‍ ഉണ്ടായിരുന്നു.

കുങ്കുമപ്പൂവ് ചെയ്യുന്ന സമയത്ത് സിനിമയില്‍ നിന്നു നല്ല ഓഫറുകള്‍ വന്നെങ്കിലും സീരിയല്‍ ഡേറ്റുമായി വന്ന ക്ലാഷ് കാരണം ചെയ്യാന്‍ കഴിഞ്ഞില്ല. പല നല്ല പ്രോജക്ടുകളും പല കാരണങ്ങള്‍കൊണ്ട് അവസാനനിമിഷം നഷ്ടപ്പെട്ടു. ആ സമയത്താണ് അങ്ങനെതന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടുന്നത്.

സീരിയലില്‍ നിന്ന് സിനിമയിലേക്ക്?


ലസാഗു എന്ന കുട്ടികളുടെ സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീടാണ് അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ എന്ന സിനിമയില്‍ അവസരം കിട്ടുന്നത്.

ചിത്രത്തിന്റെ ഡയറക്ടര്‍ അജിത് പൂജപ്പുര നേരത്തെ ഒരു സിനിമയുടെ കഥ എന്നോട് പറഞ്ഞിരുന്നു. അതില്‍ നായകവേഷമായിരുന്നു. ചില കാരണങ്ങളാല്‍ ആ പ്രോജക്ട് നടന്നില്ല. അജിതുമായി അന്നു മുതലുള്ള സൗഹൃദമാണ് എന്നെ സിനിമയിലെത്തിച്ചത്.

കുങ്കുമപ്പൂവിലെ രുദ്രനെന്ന കഥാപാത്രം ഷാനവാസിനേറെ പ്രേക്ഷക പ്രീതി നേടിത്തന്നു?


കുടുംബപ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട സീരിയലായിരുന്നു കുങ്കുമപ്പൂവ്. സീരിയലിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകര്‍ വീട്ടിലെ ഒരംഗമായാണ് കണ്ടത്. രുദ്രന്‍ എനിക്ക് ഏഷ്യാനെറ്റിന്റെ മികച്ച ജനപ്രിയ നടനുള്ള അവാര്‍ഡ് നേടിത്തന്നു.

ഇപ്പോഴും എന്നെ രുദ്രനെന്നാണ് പലരും വിളിക്കുന്നത്. ഷാനവാസെന്നു വിളിച്ചിരുന്ന കൂട്ടുകാര്‍ക്കും ഞാനിപ്പോള്‍ രുദ്രനാണ്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയൊരു കാര്യമാണ്.

Friday 07 Oct 2016 01.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW