Sunday, September 17, 2017 Last Updated 15 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Oct 2016 03.15 PM

ചേരിയിലെ പച്ചക്കറി വില്പ്പനക്കാരി ഇന്ന് ഇന്ത്യയിലെ പ്രഗത്ഭയായ കാന്‍സര്‍ ചികിത്സക; ഡോക്ടര്‍ വിജയലക്ഷ്മി ദേഷ് മണി

uploads/news/2016/10/39438/vijaya.jpg

ചേരിയിലെ പച്ചക്കറി വില്പ്പനക്കാരിയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ കാന്‍സര്‍ ചികിത്സകയിലേയ്ക്കുള്ള ദൂരം ഡോക്റ്റര്‍ വിജയലക്ഷ്മി ദേഷ് മണിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ വിജയഗാഥ കൂടിയാണ്. ഗുല്‍ബര്‍ഗയിലെചേരിയില്‍ ജനിച്ചു വളര്‍ന്ന് രാജ്യമറിയുന്ന ഓങ്കോളജിസ്റ്റ് ആയി മാറിയ ഈ സ്ത്രീയുടെ ജീവിതം ആഗ്രഹിച്ചാല്‍ ജീവിതത്തില്‍ എന്തും നേടാം എന്നുള്ളതിന്റെ പാഠമാണ്.

ഉപജീവനത്തിനായി തെരുവില്‍ പച്ചക്കറി വിറ്റിരുന്ന പെണ്‍കുട്ടി കര്‍ണ്ണാടക മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് നേടി. വര്‍ഷങ്ങള്‍ നീളുന്ന സ്തുത്യര്‍ഹമായ സേവനം. ഇപ്പോള്‍ കര്‍ണ്ണാടക കാന്‍സര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടും. നിരവധി പുരസ്ക്കാരങ്ങള്‍. വിജയലക്ഷ്മിയുടെ അച്ഛന്‍ ചെരുപ്പുകുത്തിയായിരുന്നു. ജാതിപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ ആയിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ അലകള്‍ അദ്ദേഹത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്വപ്രയത്നത്താല്‍ അദ്ദേഹം എഴുതാനും വായിയ്ക്കാനും പഠിച്ചു. ചേരിയിലെ ചോരുന്ന ഒരു കുടിലില്‍ പത്തു പേരടങ്ങുന്ന ആ കുടുംബം കഴിഞ്ഞു. കുടുംബം പോറ്റാന്‍ പലതരം ജോലികള്‍ ചെയ്തു. പക്ഷെ ആളുകളുമായി നന്നായി ഇടപഴകിയിരുന്നു. ചേരിക്കാര്‍ സ്നേഹത്തോടെ അദ്ദേഹത്തെ ദേശ് മാന്യ എന്ന് വിളിച്ചു. ആ സര്‍ നെയിം അദ്ദേഹം പേരിനോടൊപ്പം ചേര്‍ക്കുകയായിരുന്നു.

നെഹ്രുവിന്റെ സഹോദരിയോടുള്ള ആദരവ് കൊണ്ടാണ് മകള്‍ക്ക് വിജയലക്ഷ്മി എന്ന് പേരിട്ടത്. കൂടെ ദേഷ് മണി എന്നും ചേര്‍ത്തു. വിജയലക്ഷ്മി നന്നായി പഠിച്ചു. മകളെ ഡോക്റ്റര്‍ ആക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. പാവങ്ങളെ കഴുത്തറുക്കാതെ ചികിത്സിയ്ക്കുന്ന നല്ല ഡോക്റ്റര്‍. മകള്‍ പച്ചക്കറി വിറ്റും അമ്മയെ സഹായിച്ചും ഒപ്പം നിന്നു. പക്ഷെ വിജയലക്ഷ്മിയുടെ പഠനം പന്ത്രണ്ടാം ക്ലാസ്സില്‍ വച്ച് നില്‍ക്കുന്ന അവസ്ഥയായി. ഒടുവില്‍ വിജയലക്ഷ്മിയുടെ അമ്മ തന്റെ ശരീരത്തിലെ അവസാനത്തെ ഒരു തരി പൊന്നായ താലിയും കൂടെ നല്‍കി. എം ബി ബി.എസിനുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള ഫീസ്‌ അടയ്ക്കാന്‍. അങ്ങനെ വിജയലക്ഷ്മി കോളേജില്‍ ചേര്‍ന്നു. പക്ഷെ ഇഗ്ളീഷ് കടുകട്ടിയായതിനാല്‍ ആദ്യവര്‍ഷം പരാജയമറിഞ്ഞു. പക്ഷെ പിടിച്ചു കയറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓങ്കോളജിയില്‍ ഉന്നതപഠനം. അച്ഛന്‍ ആഗ്രഹിച്ച പോലെ നാടറിയുന്ന നന്മയുള്ള ഡോക്റ്റര്‍ ആയി വിജയലക്ഷ്മി. സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും പാവപ്പെട്ടവര്‍ക്ക് ഇപ്പോഴും സൌജന്യ സേവനം നല്‍കുന്നു.

Ads by Google
Advertisement
Thursday 06 Oct 2016 03.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW