Wednesday, January 17, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 02 Oct 2016 03.53 PM

പ്ലേ ബോയ് മാഗസിന്റെ മുഖചിത്രമായി ഹിജാബ് ധരിച്ച മുസ്ലീം സ്ത്രീ

uploads/news/2016/10/38154/play.jpg

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഡള്‍ട്ട് മാഗസിനായ പ്ലേ ബോയ് മാഗസിന് ആദ്യമായി വ്യത്യസ്ത മുഖചിത്രം. അര്‍ദ്ധ നഗ്‌ന സുന്ദരികള്‍ ഇടം പിടിച്ച മാഗസിന്റെ ഒക്‌ടോബറിലെ മുഖം ഹിജാബ് ധരിച്ച മുസ്ലിം സുന്ദരി. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായ നൂര്‍ തഗോരിയാണ് ആ ഹിജാബ് സുന്ദരി. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കാന്‍ മടിയില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചാണ് ഈ ലക്കത്തെ പ്രധാന ലേഖനം.

കരുത്തുറ്റ സാമൂഹിക പ്രവര്‍ത്തകയെന്നാണ് നൂറിനെ മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ന്യൂസ് നെറ്റ് വര്‍ക്ക് സര്‍വ്വീസായ ന്യുസിയുടെ ലേഖകയാണ് നൂര്‍. കറുത്ത ലെതര്‍ ജാക്കറ്റും ഷൂസും ഹിജാബും ധരിച്ച് വശീകരണ മുഖ ഭാവത്തിലാണ് നൂര്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നൂറിന്റെ അഭിമുഖവും മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2012ല്‍ ആരംഭിച്ച ലെറ്റ് നൂര്‍ ഷൈന്‍ എന്ന ക്യാമ്പെയ്‌നിലൂടെയും ശ്രദ്ധേയയാണ് നൂര്‍. ശിരോ വസ്ത്രം അണിഞ്ഞ് പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അഡള്‍ട്ട് മാഗസിന്‍ എന്ന നിലയില്‍ നിന്ന് എല്ലാവര്‍ക്കും വായിക്കാവുന്ന മാഗസിനിലേയ്ക്കുള്ള മാറ്റത്തിന് ഒരുങ്ങുകയാണ് പ്ലേ ബോയ്.

Ads by Google
Sunday 02 Oct 2016 03.53 PM
YOU MAY BE INTERESTED
TRENDING NOW