Saturday, November 25, 2017 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Sex
Friday 30 Sep 2016 07.10 PM

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഉപയോഗിച്ചാല്‍...

uploads/news/2016/09/37599/condams.jpg

പായ്ക്ക് ചെയ്തു ലഭിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എക്‌സ്‌പെയറി ഡേറ്റ് ഉണ്ടാകും. ഈ തീയതിക്കു ശേഷം ആ ഉല്‍പ്പന്നം ഉപയോഗിക്കുന്നതു പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ ആ തിയതി കഴിഞ്ഞ് ഉപയോഗിച്ചാലും അധികം പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ ഇവയുടെ ഗുണനിലവാരം കുറയും. അത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണു ടൂത്ത് പെയ്‌സ്റ്റ്. തീയതി കഴിഞ്ഞ് 12-18 മാസം വരെ ഉപയോഗിക്കാമെത്രെ. സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ക്ക് 3-5 വര്‍ഷം വരെ ഉപയോഗിച്ചാലും കുഴപ്പമില്ലത്രെ. എന്നാല്‍ കുട്ടികളുടെ ഭക്ഷണം ഒരിക്കലും തീയതി കഴിഞ്ഞ് ഉപയോഗിക്കാന്‍ പാടില്ല.

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാല്‍

നീണ്ടകാലത്തെ എക്‌സ്‌പെയറി ഡേറ്റ് കോംണ്ടംസിനുണ്ട്. ഇവ നിര്‍മ്മാണ തീയതി കഴിഞ്ഞ് 5 വര്‍ഷം വരെ ഉപയോഗിക്കാം. എന്നാല്‍ കാലവധി കഴിഞ്ഞ് കോണ്ടംസ് ഉപയോഗിക്കുന്നത് അനാവശ്യ ഗര്‍ഭധാരണത്തിന് ഇടയാക്കിയേക്കാം. എക്‌സ്പയറി ഡേറ്റ് കഴിയുമ്പോള്‍ ഇവയുടെ ഇലാസ്തികത നഷ്ട്ടപ്പെടുകയും വരണ്ടാതാകുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്ന സമയത്തു കോണ്ടം കീറിപോകാനുള്ള സാധ്യതയുണ്ട്. കൂടാതെ ലൈംഗികജന്യ രോഗങ്ങള്‍ക്കും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നതു കാരണമാകും. കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് അലര്‍ജിക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

Ads by Google
Sex
Friday 30 Sep 2016 07.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW