Thursday, November 09, 2017 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 26 Sep 2016 06.22 PM

'പെട്ടെന്ന് അവന്‍ കാടിനുള്ളിലേയ്ക്ക് ഒറ്റ ചാട്ടം’ തച്ചങ്കരിക്ക് ഉണ്ടായ വിചിത്രമായ അനുഭവം!

uploads/news/2016/09/36313/tom.jpg

ഇടുക്കിയില്‍ എസ്.പിയായിരുന്നപ്പോള്‍ കഞ്ചാവ്‌വേട്ട പതിവായിരുന്നു. കഞ്ചാവ് കൃഷി നടത്തുന്നു എന്ന രഹസ്യവിവരം കിട്ടിയപ്പോഴാണ് ഒരു ദിവസം മലമുകളിലേക്ക് കയറിയത്. ഞാനും ഒരു പോലീസുകാരനും ഡ്രൈവറും മാത്രം. കൃഷി നടത്തുന്നയാളുടെ വീട് തൊട്ടടുത്താണ്. മുറ്റത്ത് എത്തിയപ്പോള്‍ മുറിക്കകത്തുനിന്ന് പ്രതി ആക്രമിക്കാനായി ചാടിവീണു. ഞങ്ങള്‍ മൂന്നുപേരും കൂടി അവനെ പിടിച്ച് കൈയും കാലും കെട്ടിയിട്ടു. പെട്ടെന്നാണ് അകത്തുനിന്നും ഒരു കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നത്. പിന്നാലെ ദാരിദ്ര്യത്തിന്റെ ആള്‍രൂപം പോലെ ഒരു സ്ത്രീയും. ''എന്റെ ഭാര്യയും കുട്ടിയുമാ സാറേ..''അവന്‍ പറഞ്ഞു. പുറത്ത് മൂന്നു ജോടി ചുരിദാറുകള്‍ കണ്ടപ്പോള്‍, ഇതാരുടേതാണെന്ന് ചോദിച്ചു. ''എന്റെ മക്കളുടേതാ. അവര്‍ മധുരയില്‍ വേശ്യാവൃത്തി ചെയ്തതിന് അറസ്റ്റിലാണ്.''ചെറിയ കുട്ടിയോട് വല്ലാത്തൊരു അനുകമ്പ തോന്നി. ഞാന്‍ പേഴ്‌സില്‍നിന്ന് നൂറുരൂപയുടെ നോട്ടെടുത്ത് നല്‍കി. ''നന്നായി പഠിക്കണം.''എന്നു പറഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. പ്രതിയെ ജീപ്പിലേക്ക് കയറ്റി. കുറച്ചുദൂരം പോയപ്പോഴേക്കും ജീപ്പ് ചെളിയില്‍ താഴ്ന്നു. ഞാനും പോലീസുകാരനും തള്ളിനോക്കിയെങ്കിലും രക്ഷയില്ല. സഹായത്തിന് മറ്റ് പോലീസുകാരെ വിളിക്കണമെങ്കില്‍ വയര്‍ലസ് സെറ്റിന് റേഞ്ചില്ല. സമയം സന്ധ്യ കഴിഞ്ഞു. ഇരുട്ട് മൂടിക്കൊണ്ടിരിക്കുന്നു. അര മണിക്കൂര്‍നേരം പരിശ്രമിച്ചിട്ടും രക്ഷയില്ല.

''സാറേ, ഈ കെട്ടഴിച്ചുതന്നാല്‍ ഞാന്‍ തള്ളിത്തരാം.''ജീപ്പിനകത്തിരുന്ന പ്രതി പറഞ്ഞു. കെട്ടഴിച്ചപ്പോള്‍ അവനും ഞങ്ങള്‍ക്കൊപ്പം ജീപ്പ് തള്ളി. പതുക്കെ ചെളിയില്‍നിന്ന് പുറത്തേക്ക് വന്ന് സ്റ്റാര്‍ട്ടായി. പെട്ടെന്ന് അവന്‍ കാടിനുള്ളിലേക്ക് ഒറ്റച്ചാട്ടം. ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. ഇരുട്ടില്‍ കുറെനേരം അവനെ തപ്പി നടന്നെങ്കിലും ഫലമുണ്ടായില്ല. വയര്‍ലസിന് റേഞ്ച് കിട്ടിയപ്പോള്‍ മറ്റുപോലീസുകാരെയും വിളിച്ചുവരുത്തി. അന്നു രാത്രി മുഴുവനും ആ കാട് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടെപ്പോഴോ അവന്‍ അറസ്റ്റിലായ വാര്‍ത്ത കേട്ടു. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്നെക്കാണാന്‍ അവനും ഭാര്യയും മകനും വന്നു. ''ഞങ്ങളിപ്പോള്‍ നല്ല നിലയിലാണ് ജീവിക്കുന്നത്. മൂന്നു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. സാര്‍ വന്ന് അറസ്റ്റ് ചെയ്തതിനുശേഷം നിര്‍ത്തിയതാണ് കഞ്ചാവ് കൃഷി. പിന്നീട് ഞാനും ഇവളും ജോലിക്ക് പോയാണ് മക്കളെ പോറ്റിയത്. ഇപ്പോഴും എനിക്കൊരു കുറ്റബോധമുണ്ട്. സാറിനെ കബളിപ്പിച്ച് രക്ഷപ്പെട്ടതിന്. ശിക്ഷയൊക്കെ അനുഭവിച്ചെങ്കിലും സാറിനോട് മാപ്പുപറയണമെന്ന് തോന്നി''
എനിക്ക് വല്ലാത്ത സന്തോഷം തോന്നി. യൂണിഫോമിനോട് ബഹുമാനം തോന്നിപ്പോയ നിമിഷം.

Ads by Google
Monday 26 Sep 2016 06.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW