Thursday, September 14, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sex
Monday 26 Sep 2016 10.59 AM

എല്ലാം 'ലവ് ഹോര്‍മോണി' ന്റെ കൃപ ; ലൈംഗികത കൂടിയാല്‍ പുരുഷന്മാര്‍ക്ക് ദൈവവിചാരവും കൂടും

uploads/news/2016/09/36228/sex.jpg

നിയന്ത്രണങ്ങളും വിലക്കുകളുമായി ലൈംഗികതയെ പാപവുമായി ബന്ധപ്പെടുത്തുന്ന മതവിശ്വാസങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെയാണ്. എന്നാല്‍ ലൈംഗികത എത്ര ഏറുന്നോ അത്ര കണ്ട് പുരുഷന്മാര്‍ക്കിടയില്‍ ദൈവവിചാരം കൂടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നത്. നോര്‍ത്ത്്് കരോലിന ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സിദ്ധാന്തത്തിന് ആധാരം.

സോഷ്യല്‍ കോഗ്നിറ്റിവ് ആന്റ് അഫക്ടീവ് ന്യുറോസയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇവരുടെ പഠനത്തില്‍ പ്രണയത്തിനിടയില്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന 'ലവ് ഹോര്‍മോണ്‍' പുരുഷന്മാര്‍ക്കിടയില്‍ ആത്മീയത വളര്‍ത്താന്‍ കൂടി പ്രയോജനകരമാകുന്നെന്ന് പറയുന്നു. അതേസമയം എല്ലാ പുരുഷന്മാര്‍ക്കും അല്ലെന്നും തലച്ചോറിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട ചില പ്രത്യേക ജീനുകളുള്ള പുരുഷനില്‍ മാത്രമാണിതെന്നും പഠനം പറയുന്നുണ്ട്.

ഗവേഷകരുടെ സിദ്ധാന്ത പ്രകാരം സ്ത്രീയെയും പുരുഷനെയും ആനന്ദാവസ്ഥയിലേക്കും സ്ത്രീകളില്‍ ഗര്‍ഭധാരണം, മുലയൂട്ടല്‍ ഇത്യാദി കാര്യങ്ങളിലേക്കും നയിക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ദൈവ-മത വിശ്വാസങ്ങളെ കൂട്ടുന്നതിനും കാരണമാകുന്നു. ആരോഗ്യത്തോടെ ജീവിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ആത്മീയതയെന്ന് മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികതയില്‍ സംഭവിക്കുന്നതും ആത്മീയതയ്ക്ക് കീഴില്‍ സംഭവിക്കുന്നതുമായ ഒരാളുടെ ജൈവാവസ്ഥയ്ക്ക് സമാനതയുള്ളതായും രണ്ടിടത്തും ഓക്‌സിടോസിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായും പഠനം പറയുന്നു.

ചില പ്രത്യേക ജീനുകള്‍ വരുന്ന പുരുഷന്മാരില്‍ ലവ് ഹോര്‍മോണ്‍ ഡോസ് പരീക്ഷിച്ചപ്പോള്‍ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. മുമ്പ് ഇങ്ങിനെയില്ലായിരുന്നെന്നും പ്രതികരിച്ചു. ഇതിനൊപ്പം മറ്റുള്ളവരുമായുള്ള ഐക്യം, ഉത്സാഹം, കൃതജ്ഞത, പ്രതീക്ഷ, പ്രചോദനം, സ്‌നേഹം, പ്രസന്നത തുടങ്ങിയ പോസിറ്റീവ് ചിന്തകള്‍ കൂടിയതായും കണ്ടെത്തി. അതേസമയം ഹോര്‍മോണ്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ പുരുഷന്മാരിലേത് പോലെ ലൈംഗികത കൂടുന്ന സ്ത്രീകളില്‍ ആത്മീയത വര്‍ദ്ധിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നാണ് ഡ്യുക്ക് സര്‍വകലാശാല പറയുന്നത്.

Ads by Google
Advertisement
Sex
Monday 26 Sep 2016 10.59 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW