Saturday, September 16, 2017 Last Updated 26 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 19 Sep 2016 01.34 PM

പോസ്റ്റ് ഓഫീസില്‍ ഇനി മണ്ണു പരിശോധനയും

uploads/news/2016/09/33970/soil-test.jpg

മുംബൈ : പോസ്റ്റ് ഓഫീസില്‍ ഇനി കര്‍ഷകര്‍ക്ക് മണ്ണ് പരിശോധിക്കാം. പൂനെ മേഖലയിലെ പോസ്റ്റ് ഓഫീസില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗകര്യം ആദ്യം ഒരുക്കിയത്. 'കിസാന്‍ വിഗ്യാന്‍ ദൂത്' എന്നാണ് പദ്ധതിയുടെ പേര്. കൃഷി വിഗ്യാന്‍ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണ് സാമ്പിളുകള്‍ പോസ്‌റ്റോഫീസില്‍ എത്തിച്ചാല്‍ അത് അവിടെ നിന്നും ബന്ധപ്പെട്ട ഏജന്‍സിക്ക് അയയ്ക്കും. മണ്ണ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് തിരിച്ച് പോസ്റ്റ് ഓഫീസിലേക്ക് അയയ്ക്കും. തുടര്‍ന്ന് കര്‍ഷകര്‍ക്ക് റിപ്പോര്‍ട്ട് കൈപ്പറ്റാം.

മണ്ണിനനുസരിച്ച് കൃഷി ഇറക്കാത്തത് മൂലം വിള നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ഇതിനെത്തുടര്‍ന്ന് മണ്ണ് പരിശോധന കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. മണ്ണിനനുസരിച്ച് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയണ് മണ്ണ് പരിശോധന നടത്താനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ അറിവില്ലായ്മ കൊണ്ടും പരിശോധനയ്ക്കായി മണ്ണ് എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടും കര്‍ഷകര്‍ പൊതുവെ പരിശോധന ഒഴിവാക്കാറാണ് പതിവ്.

Ads by Google
Advertisement
Monday 19 Sep 2016 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW