Thursday, April 25, 2019 Last Updated 44 Min 23 Sec ago English Edition
Todays E paper
Ads by Google
രശ്മി ആര്‍.
Saturday 17 Sep 2016 06.45 PM

എഴുത്തും പാട്ടും, ഷാരോണ്‍

എന്റെ ശബ്ദം വ്യത്യസ്തമാണെന്ന് അറിയാം. ആ ശബ്ദത്തിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് എല്ലാതരം പാട്ടുകളും പാടണമെന്നാണ് ആഗ്രഹം. ഒരു ഭാഷയിലോ ഒരേ തരം പാട്ടുകളിലോ ഒതുങ്ങി നില്‍ക്കാതെ വെഴ്സാറ്റയില്‍ ആയ ഒരു ഗായികയായി അറിയപ്പെടുക എന്നതാണ് സ്വപ്നം.

uploads/news/2016/09/33414/Sharon-Joseph.jpg

മലയാളത്തിലേയ്ക്ക് വ്യത്യസ്ത ശബ്ദവുമായി മറ്റൊരു ഗായിക കൂടി. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തില്‍ വരികളെഴുതിയും പാട്ടു പാടിയും സിനിമാഗാനരംഗത്ത് ഷാരോണ്‍ ജോസഫ് സജീവമാകുന്നു. ഷാരോണിന്റെ വിശേഷങ്ങളിലേയ്ക്ക്...

പ്രിയദര്‍ശന്‍ സാര്‍ ഒപ്പത്തിലെ ഈ പാട്ടിന്റെ സിറ്റുവേഷന്‍ പറഞ്ഞപ്പോള്‍ സംഗീത സംവിധായകരായ ജിമ്മും ബിബിയും കോമ്പോസിഷന്‍ റെഡിയാക്കിയിരുന്നു. അതില്‍ ഒരു പാര്‍ട്ടില്‍ ഹിന്ദി ലിറിക്സ് ഉണ്ട്. സുഹൃത്തായ സംഗീത സംവിധായകന്‍ മെജോ ജോസഫാണ് ഹിന്ദി ലിറിക്സ് എഴുതാന്‍ എന്റെ പേര് സജസ്റ്റ് ചെയ്യുന്നത്. മെജോയുടെ ഹാങ്ങ് ഓവര്‍ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ ഗാനരംഗത്ത് എത്തുന്നത്. അതനുസരിച്ച് പാട്ട് അയച്ചു തന്നു. ഞാന്‍ പാടുന്നയാളായത് കൊണ്ട് ലിറിക്സ് എഴുതിയത് കറക്റ്റാക്കാന്‍ വേണ്ടി എഴുതിയത് പാടി അയച്ചു കൊടുത്തു. അതിലെ വോയിസ് പ്രിയദര്‍ശന്‍ സാറിനു ഇഷ്ടമായി.

uploads/news/2016/09/33414/Sharon-Joseph-2.jpg

മൂന്ന് ഓപ്ഷന്‍സ് വച്ചാണ് ഞാന്‍ സാധാരണ ലിറിക്സ് ചെയ്യാറുള്ളത് . അന്നയച്ച മൂന്നു സാമ്പിളിന്റെ മിക്സാണ് ഇപ്പോഴത്തെ ഫൈനല്‍. യ്ങ്ങ്സ്റെഴ്സ് ആണ് ഒപ്പത്തിന്റെ ടീമില്‍ കൂടുതലും. പുതിയ ആളുകള്‍ക്ക് അവസരം തരാന്‍ പ്രിയദര്‍ശന്‍ സാര്‍ തയ്യാറായി എന്നത് വലിയ കാര്യം..

മുന്‍പ് ആഡ്സ് ചെയ്തിരുന്നു. പിന്നെ ഡിവോഷനല്‍ ആല്‍ബങ്ങള്‍ . സിനിമയില്‍ 2014ല്‍ മെജോയോടൊപ്പം ഹാങ്ഒാവര്‍ എന്ന ചിത്രത്തിലെ വെള്ളിത്തിങ്കള്‍ എന്ന ഗാനമാണ് ആദ്യം പാടിയത് . ഇപ്പോള്‍ പുതിയ ഒരു ആല്‍ബത്തിന്റെ ഫൈനല്‍ ജോലികളിലാണ്.


പൂനയിലാണ് ജനിച്ചു വളര്‍ന്നത്. നാലു വയസുമുതല്‍ അവിടെ മ്യൂസിക് പഠിയ്ക്കുന്നുണ്ട്. പിന്നീട് എം ബി എ, ജോലി ഒക്കെയായപ്പോള്‍ ഒന്ന് വിട്ടു നിന്നു. പിന്നീട് വിവാഹത്തിനുശേഷം കൊച്ചിയില്‍ സെറ്റില്‍ ആയി. ഇപ്പോള്‍ പഴയ ടീച്ചറുടെ അടുത്ത ക്രാഷ് കോഴ്സ് പോലെ വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്.

uploads/news/2016/09/33414/Sharon-Joseph-3.jpg

കുറച്ച് വ്യത്യസ്തമായ ശബ്ദമാണ് എന്റേത്. ഇപ്പോള്‍ മലയാള സിനിമയില്‍ എക്സ്പെരിമെന്റെഷന് സാദ്ധ്യതകള്‍ ഉള്ളത് കൊണ്ട് ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് അവസരങ്ങള്‍ ഉണ്ട്. എന്റെ ശബ്ദത്തിനു കുറച്ചു പെപ്പി നമ്പരുകള്‍ ആണ് ചേരുന്നതെന്ന് പലരും പറയാറുണ്ട്. പക്ഷെ മെലഡികള്‍ എനിയ്ക്ക് ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി എന്നീ ഭാഷകളില്‍ പാടാറുണ്ട്. പൂനയില്‍ ജനിച്ചു വളര്‍ന്നെങ്കിലും അമ്മ മലയാളം എഴുതാനും വായിയ്ക്കാനും പഠിപ്പിച്ചിട്ടുണ്ട്. എന്റെ മ്യൂസിക് ടീച്ചര്‍ തമിഴ് ആണ്. അര്‍ത്ഥം മനസ്സിലാക്കി മാത്രമേ ടീച്ചര്‍ പാട്ടുകള്‍ പഠിപ്പിയ്ക്കുകയുള്ളൂ. അങ്ങനെ തമിഴും തെലുങ്കും പഠിച്ചതാണ്.

ചിത്രച്ചേച്ചിയും ശ്രേയ ഘോഷാലുമാണ് പെഴ്സണല്‍ ഫേവറിറ്റ്‌സ്. ചിത്രച്ചേച്ചിയുടെ പാട്ടുകള്‍ ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്നു തോന്നാറുണ്ട്. ശ്രേയയുടെ പ്രത്യേകത വേഴ്സറ്റാലിറ്റിയാണ്. എത്രയോ ഡിഫറന്റ് ആയിട്ടുള്ള പാട്ടുകളാണ് പാടിയിട്ടുള്ളത്. എല്ലായിടത്തും ആക്സപ്റ്റഡാവുക എന്നത് വലിയ കാര്യമാണ്.

ഫാമിലി

ഭര്‍ത്താവ് തേവര എസ് എച്ച് കോളേജില്‍ പ്രൊഫസറാണ്.. വിവാഹശേഷവും എന്റെ പാഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്. ഞങ്ങളുടെ പാരന്റ്സും നല്ല സപ്പോര്‍ട്ടാണ്. എന്റെ അച്ചാച്ചന്‍ നന്നായി പാടുന്ന ആളാണ്. എന്റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിലെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ബ്രദര്‍ മ്യൂസിക് സെന്‍സ് ഉള്ളയാളാണ്. നന്നായി കീബോര്‍ഡ് വായിയ്ക്കും. ഭര്‍ത്താവിന്റെ സഹോദരി പട്ടാളം സിനിമയില്‍ നായികയായി അഭിനയിച്ച ടെസയും എനിയ്ക്ക് നല്ല സപ്പോര്‍ട്ടാണ്. കുടുംബത്തില്‍ എല്ലാവരും മ്യൂസിക് സെന്‍സ് ഉള്ളവരായതുകൊണ്ട് എനിയ്ക്ക് ഏറ്റവും സപ്പോര്‍ട്ട് കിട്ടുന്നതും അവിടെ നിന്നാണ്.

uploads/news/2016/09/33414/Sharon-Joseph-4.jpg

സ്വപ്നം


ചിന്നദാദ എന്ന സിനിമയില്‍ യേശുദാസ് സാറിന്റെ ഒപ്പം ഒരു പാട്ട് പാടിയിട്ടുണ്ട്. അത് ഒരു പ്യുവര്‍ മെലഡിയാണ്. എന്റെ ശബ്ദം വ്യത്യസ്തമാണെന്ന് അറിയാം. ആ ശബ്ദത്തിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് എല്ലാതരം പാട്ടുകളും പാടണമെന്നാണ് ആഗ്രഹം. ഒരു ഭാഷയിലോ ഒരേ തരം പാട്ടുകളിലോ ഒതുങ്ങി നില്‍ക്കാതെ വെഴ്സാറ്റയില്‍ ആയ ഒരു ഗായികയായി അറിയപ്പെടുക എന്നതാണ് സ്വപ്നം. എനിയ്ക്ക് അനുഗ്രഹമായി കിട്ടിയ സംഗീതം കൊണ്ട് നെഗറ്റീവ് ആയ ഒന്നും ചെയ്യാന്‍ ഇടവരരുതെന്നാണ് പ്രാര്‍ത്ഥന.

Ads by Google
രശ്മി ആര്‍.
Saturday 17 Sep 2016 06.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW