Wednesday, August 14, 2019 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 05.37 PM

വിദേശ യാത്ര തടഞ്ഞു, ഷാ ഫൈസലിനേയും വീട്ടുതടങ്കലിലടച്ചു: കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയെന്ന് വിലയിരുത്തല്‍

Shah Faesal , House Arrest

ന്യൂഡല്‍ഹി: : കശ്മീരില്‍ വീട്ടുതടങ്കല്‍ തുടരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിവില്‍ സര്‍വീസ് ഉപേക്ഷിച്ച ഷാ ഫൈസലിനെയാണ് വിദേശയാത്ര തടഞ്ഞ് വീട്ടുതടങ്കലില്‍ അടച്ചത്. ഡല്‍ഹിയില്‍ നിന്നാണ് ഇദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഫൈസലിനെ കശ്മീരിലേക്ക് തിരിച്ചയച്ചു. ഇസതാംബുളിലേക്ക് പോകുന്നതിനു വേണ്ടിയാണ് ഷാ ഫൈസല്‍ ഡല്‍ഹിയിലെത്തിയത്.

Shah Faesal , House Arrest

കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഷാ ഫൈസല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഐഎഎസ് പദവി രാജിവെച്ച് ഫൈസല്‍ രാഷ്ട്രീയത്തിലേക്കിടങ്ങിയത്.

അതേസമയം കശ്മീരില്‍ ഇപ്പോഴുള്ളത് കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയാണെന്ന് കശ്മീര്‍ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരുടെ സംഘം വിലയിരുത്തി. നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നാല്‍ അവിടെ പ്രക്ഷോഭങ്ങള്‍ക്കു സാധ്യതയുണ്ട്. തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന പൊതുബോധമാണ് കശ്മീരിലുള്ളത്. കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രേസ്, കവിത കൃഷ്ണന്‍(സിപിഐ-എംഎല്‍), മൈമുന മുള്ള(ജനാധിപത്യ മഹിളാ സസോസിയേഷന്‍), വിമല്‍ ഭായ്( നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്) എന്നിവരാണ് കശ്മീര്‍ സന്ദര്‍ശിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW