Tuesday, August 13, 2019 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.51 PM

യമഹ XSR 155 ഓഗസ്റ്റ് 16 ന് എത്തിയേക്കും

new yamaha xsr 155

യമഹയുടെ റെട്രോ സ്‌റ്റൈല്‍ 155 സിസി മോട്ടാര്‍സൈക്കിള്‍ ഓഗസ്റ്റ് 16-ന് കമ്പനി തായ്‌ലന്‍ഡില്‍ അവതരിപ്പിക്കുമെന്ന് സൂചന. റിപ്പോർട്ട് പ്രകാരം പുതിയ നിയോ റെട്രോ സ്‌റ്റെല്‍ ബൈക്കിന് B1V എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ബൈക്കിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.

യമഹയുടെ ഏറ്റവുമ ചെറിയ റെട്രോ സ്‌റ്റൈല്‍ വാഹനമായിരിക്കും XSR 155. മുന്‍വശത്ത് വൃത്തത്തിലുള്ള റെട്രോ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, പൂര്‍ണമായും ഡിജിറ്റലിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്.

XSR 700-ല്‍ നിന്നും കടമെടുത്തതാണ് ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്. XSR 700, XSR 900 എന്നീ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബൈക്കിന്റെ രൂപകല്‍പ്പന. സിംഗിള്‍ സീറ്റ് ബൈക്കാണിത്. 17 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

XSR 155 ന് കരുത്തേകുന്നത് R15 V3 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ 4-വാല്‍വ് SOHC എഞ്ചിനാണ്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 19.3 bhp പവറും 14.7 Nm ടോർക്കും ബൈക്ക് ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് ഗിയര്‍ബോക്‌സിന് ഒരു സ്ലിപ്പര്‍ ക്ലച്ചും വാഹനത്തില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ലഭ്യമാകുന്നത്. ഇരട്ട ചാനല്‍ എബിഎസും ബൈക്കിന്റെ സവിശേഷതയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW