Wednesday, August 07, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Aug 2019 01.44 AM

കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം: ഇന്ത്യക്കു യു.എ.ഇയുടെ പിന്തുണ

uploads/news/2019/08/327795/modi-uae.jpg

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക അധികാരം എടുത്തു കളയുകയും രണ്ടായി വിഭജിക്കുകയും ചെയ്‌ത നടപടിയെ യു.എ.ഇ. പിന്തുണച്ചു. കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നു യു.എ.ഇയുടെ ഇന്ത്യയിലെ സ്‌ഥാനപതി ഡോക്‌ടര്‍ അഹമ്മദ്‌ അല്‍ ബന്നയാണു പ്രസ്‌താവിച്ചത്‌.
മുസ്ലിം രാഷ്‌ട്രമായ യു.എ.ഇ. പിന്തുണ പ്രഖ്യാപിച്ചത്‌ ഇന്ത്യക്കു രാജ്യാന്തര തലത്തില്‍ അനുകൂലമാകുമെന്നാണു വിലയിരുത്തുന്നത്‌. യു.എ.ഇ. കിരീടാവകാശി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സയദ്‌ രാജകുമാരന്‍ പലപ്പോഴും ഇന്ത്യക്ക്‌ അനുകൂലമായ നടപടികളെടുത്തിട്ടുണ്ട്‌. പാകിസ്‌താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റിനെ മോചിപ്പിക്കാന്‍ യു.എ.ഇ. പാകിസ്‌താനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ജമ്മു കശ്‌മീരിലെ നടപടിയെക്കുറിച്ച്‌ ഇന്ത്യ യു.എന്‍. സുരക്ഷാ സമിതിയിലെ അഞ്ച്‌ സ്‌ഥിരാംഗങ്ങളെ ഇന്നലെ ധരിപ്പിച്ചു. ജമ്മു കശ്‌മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടി താല്‍ക്കാലികമാണെന്നും ഇന്ത്യ വ്യക്‌തമാക്കി.

Ads by Google
Wednesday 07 Aug 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW