Sunday, June 25, 2017 Last Updated 50 Min 43 Sec ago English Edition
Todays E paper
ശില്പ കെ. പുഷ്കരന്‍
Tuesday 13 Sep 2016 01.47 PM

ഓണക്കഥ ഒരു നുണക്കഥയോ...?

uploads/news/2016/09/32434/maveli.jpg

കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്നതൊക്കെ നുണക്കഥകളാണെന്ന പുതിയൊരു വാദം കുറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. കേരള നാട് പണ്ട് മഹാബലി എന്ന പ്രജാക്ഷേമതല്‍പ്പരനായ അസുര ചക്രവര്‍ത്തി ഭരിച്ചിരുന്നെന്നും, അദ്ദേഹത്തിനു കീഴില്‍ സുഖജീവിതം നയിച്ചുപോന്ന ജനങ്ങള്‍ ദൈവത്തെപ്പോലും മറന്നാണ് ജീവിച്ചിരുന്നതെന്നും ഇതേ തുടര്‍ന്ന് ദേവന്മാരുടെ ആവശ്യപ്രകാരം വിഷ്ണു വാമനാവതാരമെടുത്തു വന്ന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും പകരം മഹാബലി വരം വാങ്ങി ഓരോ വര്‍ഷവും പ്രജകളെ കാണാന്‍ ഇവിടെ വരാറുണ്ടെന്നുമാണ് ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതീഹ്യം. അങ്ങനെ മഹാബലി നമ്മെ കാണാനെത്തുന്ന ദിവസമാണ് നാം 'ഓണം' എന്ന പേരില്‍ ആഘോഷിച്ചുപോരുന്നത്.

മുതുമുത്തച്ഛന്മാര്‍ പറഞ്ഞ് മറിഞ്ഞെത്തിയ ഈ ഐതീഹ്യം പോകെപ്പോകെ 'ഏട്ടിലും' ഇടംപിടിച്ചു. മാര്‍ക്ക് കിട്ടാന്‍ വേറെ വഴിയില്ലാത്തത് കൊണ്ട് പുതുതലമുറകള്‍ ഇതൊക്കെ കാണാതെ പഠിച്ച് പരീക്ഷയെഴുതി. എന്നാല്‍, ഇതിന്റെ സത്യവസ്ഥയെ കുറിച്ച് ഒരിക്കല്‍പ്പോലും അക്കാലത്ത് ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

ചിന്തിച്ചാല്‍ പറഞ്ഞു പഴകിയ ഈ കഥകളിലൊക്കെ എന്തൊക്കെയോ തട്ടിപ്പുകള്‍ ഒളിഞ്ഞിരിപ്പില്ലേ എന്ന് ആര്‍ക്കും തോന്നിയേക്കാം...വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ആറാമത്തെ അവതാരം പരശുരാമന്‍ ഇദ്ദേഹമാണ് കേരളപ്പിറവിക്ക് കാരണക്കാരന്‍ എന്നാണ് ഐതീഹ്യം. അപ്പോള്‍ കേരളം ഉണ്ടായ ശേഷം തന്നെയാണ് ഇവിടെ ജനങ്ങളുണ്ടായതും മാവേലി ഉണ്ടായതും. ആ മാവേലിയെ പരശുരാമനും മുന്‍പ് വന്ന വാമനന്‍ എങ്ങനെ ചവിട്ടിത്താഴ്ത്തി എന്നത് സംശയത്തിന് ഇടയാക്കുന്നു. അപ്പോ ഇതിലൊക്കെ എന്തോ തട്ടിപ്പില്ലേ...?

വാമനന്‍ എന്നത് വിഷ്ണുവിന്റെ അവതാരമാണ്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സംരക്ഷണം വിഷ്ണുവിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ ഒരാള്‍ ദേവന്മാരുടെ വാക്കുകേട്ട് കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടക്കുന്ന ഒരു രാജാവിന് പണികൊടുക്കാന്‍ അവതാരമെടുത്തുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചൊക്കെ ബുദ്ധിമുട്ടും.

എന്തായാലും ഒരു ഐതീഹ്യത്തിന് ഇത്രയേറെ കെട്ടുറപ്പുണ്ടെന്ന് തെളിയിക്കുന്ന കേരളീയരെ ജാതി-മതഭേദമെന്യേ ഒരുമിപ്പിക്കുന്ന മറ്റൊരു ഉത്സവം ഓണംപോലെ മറ്റൊന്നില്ല എന്നതാണ് വാസ്തവം. അല്ലാതെ ചരിത്രരേഖകള്‍ ഒന്നും തന്നെ ഓണത്തിനില്ല. എല്ലാം കേട്ടുപഴകിയ കുറേ കഥകള്‍ മാത്രം...

Ads by Google
ശില്പ കെ. പുഷ്കരന്‍
Tuesday 13 Sep 2016 01.47 PM
YOU MAY BE INTERESTED
TRENDING NOW