Monday, July 22, 2019 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 07.10 PM

രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിച്ചത് 6.13 ലക്ഷം; പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Remya Haridas

ആലത്തൂര്‍: ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്. കാര്‍ വേണ്ടന്ന് എം.പി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. പിരിച്ച പണം തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി അറിയിച്ചു. അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.

ഭീമമായ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവെടുപ്പ് നടത്തുന്നത് വിമര്‍ശനത്തിനിടയായിരുന്നു.പാര്‍ലമെന്റ് അംഗത്തിന് കാര്‍ വാങ്ങാന്‍ ലോണ്‍ ലഭിക്കുമെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നതിന് വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.

കാര്‍ വാങ്ങാനുള്ള വ്യാപക പണപ്പിരിവ് വിവാദമായതോടെ തനിക്ക് കാര്‍ വേണ്ടന്ന് വ്യക്തമാക്കി എം.പി രംഗത്ത് വന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ അംഗീകരിക്കുകയാണെന്നും പൊതുജീവിതം സുതാര്യമാകണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.

Ads by Google
Monday 22 Jul 2019 07.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW