Monday, July 22, 2019 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 06.54 PM

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

India, Pakisthan, Attack, Killed, Soldiers

ജമ്മു : നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്, ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. കരാര്‍ ലംഘിച്ചാണ് പാക് സൈന്യത്തിന്റെ വെടിവെപ്പ്. രജൗരി ജില്ലയിലാണ് വെടിവെപ്പുണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടി ഉതിര്‍ക്കുന്നത്. സംഭവത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക് സൈന്യം വെടിവെപ്പ് നടത്തിയതായും സിവിലിയന് പരിക്കേറ്റതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW