Monday, July 22, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 11.36 AM

ആദ്യമായി സാരി ധരിച്ച മലയാളി വനിത ആരെന്നറിയുമോ? അതൊരു മുഖ്യമന്ത്രിയുടെ മകളായിരുന്നു!

 Malayalee women, Saree

ഇന്ത്യന്‍ വനിതകളുടെ പരമ്പരാഗത വസ്ത്രമാണ് സാരി. നാലു മുതല്‍ ഒമ്പത് മീറ്ററോളം നീളത്തില്‍ പല രീതിയില്‍ നൊറിഞ്ഞുടുക്കുന്ന സാരിയുടെ ഭംഗിയും തനിമയും ഒന്നു വേറെ തന്നെയാണ്. സിന്ധുനദീതട സംസ്‌കാരത്തോളം പഴക്കമുണ്ട് സാരിയുടെ ചരിത്രത്തിനെന്നാണ് പറയപ്പെടുന്നത്.

അടുത്തിടെയാണ് സോഷയല്‍മീഡിയയില്‍ സാരി ട്വിറ്റര്‍ ട്രെന്‍ഡായത്. ജൂലൈ 15 നു പ്രത്യക്ഷപ്പെട്ട സാരി ട്വിറ്റര്‍, സെലിബ്രിറ്റികളും, രാഷ്ട്രീയക്കാരും ഉള്‍പ്പെടെ ശ്രദ്ധേയമാക്കി. 22 വര്‍ഷം മുമ്പ് വിവാഹദിനത്തില്‍ എടുത്ത സാരി ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ഗാന്ധിയും സാരി ട്വിറ്ററിന്റെ ഭാഗമായി.

സാരി ട്വിറ്റര്‍ ട്രെന്‍ഡിങ്ങായി മുന്നേറുമ്പോഴാണ് ചരിത്രകാരനും ഗവേഷകനും കോളമിസ്റ്റുമായ മനു എസ്.പിള്ള കേരളത്തില്‍ ആദ്യമായി സാരി ധരിച്ച സ്ത്രീയുടെ ചിത്രം ട്വീറ്റ് ചെയ്തത്. 151 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍ ആദ്യമായി ഒരു വനിത സാരിയുടുത്തത്. കൊച്ചി മുഖ്യമന്ത്രിയുടെ മകളായിരുന്നു കല്യാണി.

തിരുവിതാംകൂര്‍ രാജാവിന്റെ ഭാര്യയായിരുന്ന ക്യാണി പിള്ള സാരിയുടുത്തിരിക്കുന്ന ചിത്രം 1868ലാണ് എടുത്തിട്ടുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍െന വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു കഥകളി കലാകാരനെയാണ് കല്യാണി വിവാഹം കഴിച്ചത്. കല്യാണി പിള്ളയാണ് ആദ്യമായി സാരി ധരിച്ച വനിതയെന്നാണ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW