Monday, July 22, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 11.09 AM

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു: എസ്എഫ്‌ഐ കോട്ടയില്‍ 'കെഎസ്‌യു കൊടി' പാറുന്നത് 18 വര്‍ഷത്തിനുശേഷം!

KSU  unit,  University college

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലുടെ സംഘര്‍ഷങ്ങളിലും പരീക്ഷ ക്രമക്കേടുകളിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല സമരവേദിയിലാണ് പ്രഖ്യാപനം. ഏഴു പേരാണ് കമ്മിറ്റിയിലുള്ളത്. അമല്‍ ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ. എസ്.നായരാണ് വൈസ് പ്രസിഡന്റ്.

ഇതുവരെ എസ്എഫ്‌ഐക്ക് മാത്രമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. സമരവേദിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്താണ് യൂണിറ്റ് പ്രഖ്യാപനം നടത്തിയത്. യുണിവേഴ്‌സിറ്റി കോളേജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. യൂണിറ്റ് രൂപീകരിച്ചതിനു പിന്നാലെ കോളേജിലെത്തി യൂണിറ്റ് ഭാരവാഹികള്‍ പ്രിന്‍സിപ്പലിനെ കണ്ടു. കൊടിമരം സ്ഥാപിക്കുന്നത് കോളേജ് അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. മുന്നിട്ടിറങ്ങാന്‍ പലര്‍ക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാല്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

KSU  unit,  University college

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW