Monday, July 22, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 10.32 AM

യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു ; ഗേറ്റില്‍ പോലീസ് കാവല്‍, പ്രവേശിപ്പിക്കുന്നത് ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം

uploads/news/2019/07/323852/police.jpg

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകന് നേതാക്കളുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു. അക്രമരാഷ്ട്രീയത്തിന് അവധി നല്‍കണമെന്ന സന്ദേശം ഉയര്‍ത്തി പ്രവേശനോത്സവം ഒരുക്കിയാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. ഒരാഴ്ച അടച്ചിട്ട ശേഷമാണ് കോളേജ് വീണ്ടും അദ്ധ്യയനത്തിനായി തുറന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. കോളേജ് ഗേറ്റിന് പുറത്ത ശക്തമായ പോലീസ് കാവലുണ്ട്. കോളേജ് കവാടത്തിന് പുറത്ത് ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് നിലകൊള്ളുന്നത്. വിദ്യാര്‍ത്ഥികളെ പുതിയ പ്രിന്‍സിപ്പല്‍ സി സി ബാബു അഭിസംബോധന ചെയ്യും.

ഈമാസം 12ന് ഉച്ചയ്ക്ക് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതോടെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്. ക്ലാസ്സുകള്‍ അടച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധ്യാപകരും അനധ്യാപകരും ജോലിക്കെത്തിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോളേജ് മുഴുവന്‍ ശുചീകരിച്ചിരുന്നു. മദ്യക്കുപ്പികളും തോരണങ്ങളും നീക്കുകയും ചുവരെഴുത്തുകള്‍ മായ്ക്കുകയും ചെയ്തിട്ടുണ്ട്.

ശുചീകരണ ജോലികള്‍ പൂര്‍ത്തിയായെങ്കിലും കാമ്പസിനുള്ളില്‍ ​ഇപ്പോഴും എസ്എഫ്ഐ യുടെ തോരണങ്ങളും ബോര്‍ഡുകളും ഇപ്പോഴും നില നില്‍ക്കുന്നതായി ആക്ഷേപമുണ്ട്. രാവിലെ 9.30 ആണ് പ്രവര്‍ത്തന സമയമെങ്കിലും രാവിലെ നേരത്തെയെത്താന്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അദ്ധ്യാപകരും ജീവനക്കാരും നേരത്തേ തന്നെ ഇന്ന് കോളേജില്‍ എത്തിയിട്ടുണ്ട്.

അതിനിടയില്‍ കെഎസ് യു യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ചു. സമരപ്പന്തലില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത് അമല്‍ ചന്ദ്രയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആര്യ എസ് നായരാണ് വൈസ് പ്രസിഡന്റ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW