Monday, July 22, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 10.09 AM

പീഡനക്കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

Binoy kodiyeri,  High court

മുംബൈ: തനിക്കെതിരെ യുവതി നല്‍കിയ ലൈംഗീക പീഡനപരാതിയിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി മുംബൈ ഹൈക്കോടതിയില്‍. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്നിരിക്കെയാണ് ബിനോയ് കോടിയേരിയുടെ അപ്രതീക്ഷിത നീക്കം.ബിനോയിയുടെ ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും.

കേസില്‍ ജാമ്യത്തിലുള്ള ബിനോയ് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രക്തസാമ്പിള്‍ നല്‍കുന്നതില്‍ നിന്ന് ബിനോയ് പിന്മാറിയിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും, യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. വിവാഹവാഗ്ദാനം നല്‍കി ഒന്‍പതു വര്‍ഷം തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്‌തെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW