Monday, July 22, 2019 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 09.27 AM

മഴയത്ത് നനഞ്ഞാണ് പോകുന്നത്, അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയിരിക്കേണ്ടി വരും, ഒരു അവധി തന്നാല്‍ ഈ കമന്റ് കാണണോ?; കമന്റില്‍ മുങ്ങി കളക്ടറുടെ ഫേസ്ബുക്ക് പേജ്

face book page

മഴ കുറച്ച് ശക്തി പ്രാപിക്കുമ്പോഴേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന കളക്ടറിന്റെ പ്രഖ്യാപനവും കാത്തിരിക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിനും അപ്പുറത്താണ്. അവധി പ്രഖ്യാപിച്ചതായി കലക്ടറുടെ അറിയിപ്പ് തന്നെ ഉണ്ടാക്കി വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഇന്നലെ തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നത് കണ്ട് കലക്ടര്‍ തന്നെ ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഫേസ് ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ തന്നെ പോസ്റ്റിട്ടു.

അതിന്റെ പിന്നാലെ വന്ന കമന്റുകളാണ് അതിലും രസമായത്. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണ് പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയ ഇരിക്കേണ്ടിവരുമെന്നും സര്‍ ആ സ്ഥിതിക്ക് അവധി തരണമെന്നുമൊക്കെയാണ് കമന്റ്. കിഡ്‌നിയൊന്നു ചോദിച്ചില്ലല്ലോ..അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്...ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ ഒരു അവധി തന്നൂടെ സര്‍... പനി പിടിച്ചാല്‍ കല്കടറാകും ഉത്തരവാദിയെന്നുവരെയുണ്ട്. കമന്റുകള്‍ നൂറുകണക്കിനായപ്പോള്‍ മറ്റൊരാളുടെ കമന്റ്. ഒരു അവധി തന്നിരുന്നേല്‍ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോ

Ads by Google
Monday 22 Jul 2019 09.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW