Monday, July 22, 2019 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.48 AM

മഴ തടസമായില്ല; നാലമ്പലങ്ങളില്‍ ഭക്‌തജനപ്രവാഹം

uploads/news/2019/07/323829/re5.jpg

രാമപുരം: കനത്ത മഴയെ അവഗണിച്ച്‌ കര്‍ക്കിടകത്തിലെ ആദ്യ ഞായറാഴ്‌ച രാമപുരം നാലമ്പലങ്ങളില്‍ ദര്‍ശനപുണ്യം തേടിയെത്തിയതു പതിനായിരങ്ങള്‍. പുലര്‍ച്ചെ നാലിനു നിര്‍മാല്യദര്‍ശനത്തിനു നടതുറക്കുമ്പോള്‍തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്‌തരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ശ്രീരാമസ്വാമിയെ തൊഴുത്‌ കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലുമെത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണു തീര്‍ഥാടകര്‍ നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കിയത്‌.
നാലു ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ അന്നദാനവും ഉണ്ടായിരുന്നു. ഭക്‌തജന ബാഹുല്യത്താല്‍ ഉച്ചകഴിഞ്ഞ്‌ രണ്ടിനുശേഷമാണ്‌ എല്ലാ ക്ഷേത്രങ്ങളിലും നടയടച്ചത്‌. വൈകിട്ടും മണിക്കൂറുകള്‍ വരിനിന്നാണു ഭക്‌തര്‍ ദര്‍ശനം പൂര്‍ത്തിയാക്കിയത്‌. തിരക്കു കണക്കിലെടുത്തു ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു. കെ.എസ്‌.ആര്‍.ടി.സി. സര്‍ക്കുലര്‍ സര്‍വീസ്‌ നടത്തി. കൂടുതല്‍ പോലീസിനെയും വൊളണ്ടിയര്‍മാരെയും നിയോഗിച്ചിരുന്നു.

Ads by Google
Monday 22 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW