Monday, July 22, 2019 Last Updated 23 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.48 AM

ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ 91-ാം ജന്മദിനം ഇന്ന്‌

uploads/news/2019/07/323828/re4.jpg

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ 91-ാം ജന്മദിനം ഇന്ന്‌.
രാവിലെ 11നു കോതമംഗലം ഗ്രീന്‍വാലി സ്‌കൂള്‍ അങ്കണത്തില്‍ ജന്മദിന പരിപാടികള്‍ നടക്കും. ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ഉദ്‌ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശ്‌ വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ച സി.എം. തോമസ്‌ 1958 ഒക്‌ടോബര്‍ 21-നു വൈദികപട്ടം സ്വീകരിച്ചു. 1974-ല്‍ തോമസ്‌ മോര്‍ ദീവന്നാസിയോസ്‌ എന്ന പേരില്‍ മെത്രാപ്പോലീത്തയായി. 1998 ഫെബ്രുവരി 22-നു സുന്നഹദോസ്‌ പ്രസിഡന്റായി.
2000 ഡിസംബര്‍ 27-ന്‌ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളിപ്രതിപുരുഷയോഗം നിയുക്‌ത കാതോലിക്കയായി തെരഞ്ഞെടുത്തു. അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവ 2002 ജുലൈ 26-ന്‌ ദമാസ്‌കസില്‍വച്ചു ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കയായി അഭിഷേകം ചെയ്‌തു.
ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ നടത്തിയ പോരാട്ടങ്ങളെ മാനിച്ചു അന്തോഖ്യാ സിംഹാസനം മലങ്കരയുടെ "യാക്കോബ്‌ ബുര്‍ദാനോ" എന്ന വിശേഷണം നല്‍കി ആദരിച്ചിട്ടുണ്ട്‌.

Ads by Google
Monday 22 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW