Monday, July 22, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ , സിന്ധു വീണ്ടും ഫൈനലില്‍ വീണു

uploads/news/2019/07/323793/s2.jpg

ജക്കാര്‍ത്ത: സീസണിലെ തന്റെ ആദ്യ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിനു തോല്‍വി. ഇന്നലെ ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ്‌ സിന്ധുവിനെ പരാജയപ്പെടുത്തിയത്‌.
ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമിലായിരുന്ന സിന്ധുവിന്‌ പക്ഷേ കലാശപ്പോരാട്ടത്തില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്ക്‌ ഇന്ത്യന്‍ താരത്തെ യമാഗൂച്ചി നിഷ്‌പ്രഭയാക്കി. സ്‌കോര്‍ 21-15, 21-16.
സീസണില്‍ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇന്തോനീഷ്യയിലേത്‌. മുമ്പ്‌ 14 തവണ യമാഗുച്ചിക്കെതിരെ കളിച്ചപ്പോള്‍ പത്തിലും സിന്ധുവിനായിരുന്നു വിജയം. നാല്‌ തവണ മാത്രമാണ്‌ ജപ്പാനീസ്‌ താരം ജയിച്ചത്‌.
ആദ്യ ഗെയിമില്‍ 5-3ന്‌ മുന്നിലെത്തിയ ശേഷമാണ്‌ സിന്ധു പിന്നോക്കം പോയത്‌. എന്നാല്‍ തിരിച്ചുവരവ്‌ നടത്തിയ താരം ഒരുഘട്ടത്തില്‍ 11-8ന്‌ ലീഡ്‌ നേടിയെങ്കിലും തുടരെ പിഴവുകള്‍ വരുത്തിയത്‌ വിനയായി. തുടര്‍ച്ചയായി ആറ്‌ പോയിന്റുകളാണ്‌ സിന്ധുവിന്‌ നഷ്‌ടമായത്‌. 14-18ന്‌ യമഗുച്ചി മുന്നിലെത്തുകയും ചെയ്‌തു. വൈകാതെ 15-21ന്‌ ഗെയിം സ്വന്തമാക്കുകയും ചെയ്‌തു. രണ്ടാം ഗെയിമില്‍ ഒരുക്കല്‍ പോലും സിന്ധുവിന്‌ ജപ്പാന്‍ താരത്തെ വെല്ലുവിളിക്കാനായില്ല.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW