Monday, July 22, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ടീം ഇന്ത്യയുടെ വെസ്‌റ്റിന്‍ഡീസ്‌ പര്യടനം , 'കോഹ്ലിപ്പട' തയാര്‍

uploads/news/2019/07/323792/s1.jpg

മുംബൈ: വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം തയാര്‍. മൂന്നു ഫോര്‍മാറ്റിലേക്കു മൂന്നു വ്യത്യസ്‌ത ടീമിനെ തെരഞ്ഞെടുത്ത സെലക്‌ടര്‍മാര്‍ മൂന്നു ടീമിനെയും നയിക്കാന്‍ വിരാട്‌ കോഹ്ലിയെയും ചുമതലപ്പെടുത്തി.
കോഹ്ലിക്കു വിശ്രമം അനുവദിക്കാതിരുന്നപ്പോള്‍ ലോകകപ്പിനിടെ പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. ലോകകപ്പ്‌ ടീമില്‍ നിന്നു ഹര്‍ദ്ദിക്‌ പാണ്ഡ്യയ്‌ക്കു മാത്രമാണ്‌ പൂര്‍ണ വിശ്രമം അനുവദിച്ചത്‌. പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കു ഭാഗിക വിശ്രമം അനുവദിച്ചു ടെസ്‌റ്റില്‍ ടീമില്‍ മാത്രമായി ഉള്‍പ്പെടുത്തി.
ക്രിക്കറ്റില്‍ നിന്നു രണ്ടുമാസത്തെ അവധിയെടുക്കുന്ന മുന്‍നായകന്‍ മഹേന്ദ്ര സിങ്‌ ധോണിക്കു പകരം ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ ഋഷഭ്‌ പന്ത്‌ വിക്കറ്റിനു പിന്നില്‍ ഗ്ലൗസ്‌ അണിയും. ടെസ്‌റ്റ് ടീമിലും പന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ വൃദ്ധിമാന്‍ സാഹയാണ്‌ മുഖ്യ വിക്കറ്റ്‌ കീപ്പര്‍. നായകന്‍ കോഹ്ലിക്കു പുറമേ രോഹിത്‌ ശര്‍മ, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമാണ്‌ മൂന്നു ടീമിലും ഇടംലഭിച്ചത്‌.
പരിചയസമ്പത്തിനൊപ്പം യുവത്വത്തിനും സെലക്‌ടര്‍മാര്‍ പരിഗണന നല്‍കിയിട്ടുണ്ട്‌. യുവതാരങ്ങളായ നവ്‌ദീപ്‌ സൈനി, രാഹുല്‍ ചഹാര്‍, ദീപക്‌ ചഹാര്‍, വാഷിങ്‌ടണ്‍ സുന്ദര്‍, മനീഷ്‌ പാണ്ഡെ, ഖലീല്‍ അഹമ്മദ്‌, ശ്രേയസ്‌ അയ്യര്‍ എന്നിവരെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം കുല്‍ദീപ്‌ യാദവ്‌, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്‌.
മനീഷ്‌ പാണ്ഡ, ശ്രേയസ്‌, ഖലീല്‍, സൈനി എന്നിവര്‍ക്ക്‌ ഏകദിന ടീമിലും സ്‌ഥാനമുണ്ട്‌. ഈ ടീമില്‍ കുല്‍ദീപ്‌ യാദവ്‌, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്‌.
പൃഥ്വി ഷാ, മുരളി വിജയ്‌, ശിഖര്‍ ധവാന്‍ എന്നിവരെ ടെസ്‌റ്റ് ടീമിലേക്ക്‌ പരിഗണിച്ചില്ല. പരുക്കാണ്‌ പൃഥ്വിക്ക്‌ വിനയായത്‌. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്‌റ്റ് ടീമിലേക്ക്‌ തിരിച്ചെത്തി. കെ.എല്‍ രാഹുലിനൊപ്പം മായങ്ക്‌ അഗര്‍വാളാണ്‌ ടെസ്‌റ്റില്‍ ഓപ്പണ്‍ ചെയ്യുക. ഉപനായകന്‍ അജിന്‍ക്യ രഹാനെ, പേസര്‍മാരായ ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, എന്നിവരും ടെസ്‌റ്റ് ടീമില്‍ സ്‌ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ദേശീയ ടീമിലേക്കു തിരിച്ചെത്തി.

ടെസ്‌റ്റ് ടീം:
വിരാട്‌ കോഹ്ലി (ക്യാപ്‌റ്റന്‍), അജിന്‍ക്യ രഹാനെ(വൈസ്‌ ക്യാപ്‌റ്റന്‍), മായങ്ക്‌ അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത്‌ ശര്‍മ, ഋഷഭ്‌ പന്ത്‌, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, മുഹമ്മദ്‌ ഷമി, ജസപ്രീത്‌ ബുംറ, ഉമേഷ്‌ യാദവ്‌.

ഏകദിന ടീം: -
വിരാട്‌ കോഹ്ലി (ക്യാപ്‌റ്റന്‍), രോഹിത്‌ ശര്‍മ (വൈസ്‌ ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, യൂസ്‌വേന്ദ്ര ചഹാല്‍, കേദാര്‍ ജാദവ്‌, മുഹമ്മദ്‌ ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്‌, നവ്‌ദീപ്‌ സൈനി.

ട്വന്റി20: -
വിരാട്‌ കോഹ്ലി (ക്യാപ്‌റ്റന്‍), രോഹിത്‌ ശര്‍മ (വൈസ്‌ ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, യൂസ്‌വേന്ദ്ര ചഹാല്‍, കേദാര്‍ ജാദവ്‌, മുഹമ്മദ്‌ ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്‌, നവ്‌ദീപ്‌ സൈനി.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW