Monday, July 22, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ : പുതിയ സീസണ്‍; പുതിയ നിയമങ്ങള്‍

uploads/news/2019/07/323791/s6.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്‌ അടുത്ത മാസം കിക്കോഫാകാനിരിക്കെ ലീഗില്‍ നിയമങ്ങള്‍ മാറുന്നു. ഏറെ പ്രാധാന്യമുള്ള നിയമങ്ങളാണ്‌ ഇക്കുറി ഭേദഗതി വരുത്തുന്നത്‌.
ഫ്രീ കിക്ക്‌ എടുക്കുന്നതിലാണ്‌ ഏറ്റവും പ്രധാനമുള്ള നിയമമാറ്റം. ഇനിമുതല്‍ ഫ്രീകിക്ക്‌ എടുക്കുന്ന ടീമിലെ താരങ്ങള്‍ക്ക്‌ പ്രതിരോധ മതിലിന്‌ ഇടയില്‍ നില്‍ക്കാനാകില്ല. പ്രതിരോധ മതിലില്‍ എതിര്‍ടീം താരങ്ങള്‍ മാത്രമേ ഉണ്ടാകാവൂ.
ഗോള്‍കീപ്പറുടെ കാഴ്‌ച തടസ്സപ്പെടുത്താന്‍ ഇങ്ങനെ താരങ്ങളെ ഉപയോഗിക്കുന്നതിന്‌ ഇതോടെ അവസാനമാകും. ഇങ്ങനെ ശ്രമിച്ചാല്‍ പെനാള്‍റ്റി ബോക്‌സില്‍ ഇന്‍ഡയറക്‌ട് ഫ്രീകിക്ക്‌ കൊടുക്കാന്‍ റഫറി അധികാരം നല്‍കി.
ഗോള്‍കീപ്പര്‍മാര്‍ എടുക്കുന്ന ഗോള്‍കിക്കുകളും ഫ്രീകിക്കുകളും ഇനി പെനാല്‍റ്റി ബോക്‌സില്‍ നിന്നു തന്നെ സ്വന്തം ടീമംഗങ്ങള്‍ക്കു സ്വീകരിക്കാമെന്നതാണ്‌ മറ്റൊരു പ്രധാന നിയമഭേദഗതി. നിലവില്‍ പെനാല്‍റ്റി ബോക്‌സ് കഴിയാതെ കഴിയാതെ ആ പന്ത്‌ വേറെ ഒരു താരത്തിനും കളിക്കാന്‍ പാടില്ല.
ഈ നിയമഭേദഗതി കളിയുടെ വേഗത കൂട്ടുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. എതിര്‍ താരങ്ങള്‍ പെനാല്‍റ്റി ബോക്‌സിന്‌ പുറത്ത്‌ തന്നെ നില്‍ക്കേണ്ടി വരും.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW