Monday, July 22, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

യുവന്റസിനെ ടോട്ടനം വീഴ്‌ത്തി

uploads/news/2019/07/323790/s5.jpg

കല്ലാങ്‌(സിംഗപ്പൂര്‍): നായകന്‍ ഹാരി കെയ്‌ന്റെ അദ്‌ഭുത ഗോളില്‍ യുവന്റസിനെ വീഴ്‌ത്തി ടോട്ടനം ഹോട്‌സ്പര്‍ കരുത്തുകാട്ടി. സിംഗപ്പൂരില്‍ നടക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം.
മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മൈതാനത്തിന്റെ മധ്യത്തില്‍ നിന്നു കെയ്‌ന്‍ നേടിയ ഗോളാണ്‌ ടോട്ടനത്തിനു വിജയമൊരുക്കിയത്‌. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ്‌ നേടിയ ശേഷം രണ്ടാം പകുതിയില്‍ 2-1ന്‌ പിന്നിലായ ടോട്ടനം മികച്ച പോരാട്ട വീര്യം കാട്ടിയാണ്‌ വിജയം നേടിയത്‌.
യുവന്റസ്‌ പരിശീലകന്‍ മൗറീസ്യോ സാരിയുടെ ആദ്യ മത്സരമായിരുന്നു ഇത്‌. റെക്കോഡ്‌ തുകയ്‌ക്ക് അയാക്‌സില്‍ നിന്നു സ്വന്തമാക്കിയ യുവപ്രതിരോധ താരം മത്തേയൂസ്‌ ഡി ലിറ്റും യുവെ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു.
30-ാം മിനിറ്റില്‍ അര്‍ജന്റീന്‍ താരം എറിക്‌ ലമേലയിലൂടെയാണ്‌ ടോട്ടനം മുന്നിലെത്തിയത്‌. ഇടവേള വരെ ഈ ലീഡ്‌ നിലനിര്‍ത്തിയ അവര്‍ക്കു പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പിഴച്ചു.
56-ാം മിനിറ്റില്‍ മറ്റൊരു അര്‍ജന്റീന്‍ താരം ഗോണ്‍സാലോ ഹിഗെ്വയ്‌നും 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്‌തതോടെ യുവന്റസ്‌ 2-1ന്‌ മുന്നിലെത്തി. എന്നാല്‍ പതാറാതെ പൊരുതിയ ടോട്ടനം 65-ാം മിനുട്ടില്‍ ലുക്കാസ്‌ മോറയിലൂടെ സമനില നേടി.
2-2 എന്ന സ്‌കോറില്‍ അവസാന മിനിറ്റുകളിലേക്കു കളി നീങ്ങി. ഏവരും സമനിലയെന്നുറപ്പിച്ച നിമിഷത്തിലാണ്‌ കെയ്‌ന്റെ അദ്‌ഭുത ഗോള്‍. സെന്റര്‍ ലൈനില്‍ നിന്ന്‌ കെയ്‌ന്‍ ഷോട്ടുതിര്‍ത്തപ്പോള്‍ അഡ്വാന്‍സ്‌ ചെയ്‌ത് നിന്നിരുന്ന ഗോള്‍കീപ്പര്‍ ചെസ്‌നിക്ക്‌ ഒന്നും ചെയ്യാനായില്ല.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW