Monday, July 22, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ബെയ്‌ലിനെതിരേ സിദാന്‍

uploads/news/2019/07/323789/s4.jpg

മാഡ്രിഡ്‌: റയാല്‍ മാഡ്രിഡിന്റെ വെയ്‌ല്‍സ്‌ സൂപ്പര്‍ താരം ഗാരെത്‌ ബെയ്‌ലിനെതിരേ പരിശീലകന്‍ സിനദിന്‍ സിദാന്‍. ഇരുവരുഗ തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോള്‍ ബെയ്‌ല്‍ ഉടന്‍ ക്ലബ്‌ വിടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നു സിദാന്‍ തുറന്നടിച്ചതോടെ പോര്‌ മറനീക്കി പുറത്തുവന്നു. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്‌ സിദാന്‍ സൂപ്പര്‍ താരത്തെ വില്‍ക്കാന്‍ക്ല ബ്ബ്‌ ശ്രമം തുടരുകയാണെന്ന്‌ അറിയിച്ചത്‌.
അദ്ദേഹം ഉടന്‍ തന്നെ പോകുമെന്നാണ്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും എത്രയും പെട്ടെന്ന്‌ പറ്റുമോ അത്രയും പെട്ടെന്ന്‌, നാളെയെങ്കില്‍ നാളെ ബെയ്‌ലിന്‌ക്ല ബ്‌ വിടാമെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അതാണ്‌ നല്ലതെന്നും സിദാന്‍ പറഞ്ഞു.
ടീമില്‍ നിന്നും പുറത്തേക്ക്‌ പോവകന്നതിന്റെ വക്കില്‍ നില്‍ക്കുന്നതിനാലാണ്‌ ബയേണിനെതിരായ മത്സരത്തില്‍ ബെയ്‌ലിനെ ഉള്‍പ്പെടുത്താതിരുന്നതെന്നും സിദാന്‍ വ്യക്‌തമാക്കി. റയലുമായി മൂന്നു വര്‍ഷം കൂടി ബെയ്‌ലിന്‌ കരാര്‍ ബാക്കിയുണ്ട്‌. അതേസമയം താരത്തിനു വേണ്ടിക്ല ബുകളൊന്നും രംഗത്തുവന്നിട്ടില്ല.

സിദാന്‍ പരിശീലകര്‍ക്ക്‌ ഒരപമാനം: ബെയ്‌ലിന്റെ ഏജന്റ്‌

മാഡ്രിഡ്‌: വെയ്‌ല്‍സ്‌ താരം ഗാരെത്‌ ബെയ്‌ലിനെതിരേ റയാല്‍ മാഡ്രിഡ്‌ പരിശീലകന്‍ സിനദിന്‍ സിദാന്‍ നടത്തിയ പ്രസ്‌താവന അപമാനകരമാണെന്നു താരത്തിന്റെ ഏജന്റ്‌ ജോനാഥന്‍ ബെര്‍നെറ്റ്‌.
ബെയ്‌ല്‍ എത്രയും പെട്ടെന്ന്‌ റയല്‍ വിട്ടാല്‍ അത്രയും നല്ലത്‌ എന്നു നേരത്തെ സിദാന്‍ പറഞ്ഞതിന്‌ മറുപടി നല്‍കുയായിരുന്നു അദ്ദേഹം.
സിദാന്‍ പരിശീലകര്‍ക്ക്‌ ഒരു അപമാനമാണ്‌, റയാല്‍ മാഡ്രിഡിന്‌ വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്‌ത ഒരു കളിക്കാരനോടുള്ള ബഹുമാനം സിദാന്‍ കാണിച്ചില്ല. ബെയ്‌ല്‍ മാഡ്രിഡ്‌ വിടുകയാണെങ്കില്‍ അത്‌ ബെയ്‌ലിന്റെ താല്‍പര്യത്താലായിരിക്കും. അല്ലാതെ സിദാനുമായി ബന്ധമില്ല- ഏജന്റ്‌ വ്യക്‌തമാക്കി.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW