Monday, July 22, 2019 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.26 AM

രമ്യയ്‌ക്കു കാര്‍; വായ്‌പ തരപ്പെടുത്താമായിരുന്നെന്ന്‌ മുല്ലപ്പള്ളി

uploads/news/2019/07/323730/k5.jpg

ആലത്തൂര്‍: രമ്യാ ഹരിദാസ്‌ എം.പിക്കു കാര്‍ വാങ്ങി നല്‍കുന്നതിനേച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നതിനിടെ കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാട്‌ എതിരാളികള്‍ക്ക്‌ ആയുധമായി.
കാര്‍ വാങ്ങാന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പണം പിരിച്ചതു ശരിയായില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റാണു വിമര്‍ശകര്‍ ആഘോഷമാക്കിയത്‌.
എം.പിക്കു കാര്‍ വാങ്ങാന്‍ വായ്‌പ കിട്ടുമായിരുന്നെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശം ഏറ്റുപിടിച്ചാണ്‌ എതിരാളികള്‍ കത്തിക്കയറുന്നതെന്നാണു വിമര്‍ശനം. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്‌.
അതിനിടെ, പണപ്പിരിവ്‌ നിയോജക മണ്ഡലത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളില്‍നിന്നാണെന്ന്‌ ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ പാളയം പ്രദീപ്‌ പറഞ്ഞു. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍നിന്നായി 14 ലക്ഷം രൂപ പിരിക്കാന്‍ കഴിഞ്ഞ എട്ടിനു ചേര്‍ന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ആലത്തൂര്‍ പാര്‍ലമെന്റ്‌ കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഓഗസ്‌റ്റ്‌ ഒമ്പതിനു വടക്കഞ്ചേരിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെക്കൊണ്ട്‌ കാറിന്റെ താക്കോല്‍ കൈമാറാനായിരുന്നു തീരുമാനം.
ഇതിനിടെ ഒരു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ രണ്ടു മാസത്തെ ശമ്പളം സംഭാവന നല്‍കി. ഇതു കാറിനു മുന്‍കൂറായി നല്‍കി.
ഈ ചിത്രം പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തതാണു വിവാദത്തിനു വഴിമരുന്നിട്ടത്‌. 1,000 രൂപയുടെ 1,400 കൂപ്പണുകളാണ്‌ അടിച്ചത്‌. കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ അംഗങ്ങളില്‍ നിന്നുമാത്രമാണ്‌ സംഭാവന സ്വീകരിക്കുന്നതെന്നും പ്രദീപ്‌ പറഞ്ഞു.

കാര്‍ വേണ്ടെന്ന്‌ രമ്യാ ഹരിദാസ്‌

ആലത്തൂര്‍: വിവാദം അരങ്ങു തകര്‍ക്കുന്നതിനിടെ പിരിവെടുത്തു കാര്‍ വാങ്ങേണ്ടെന്ന നിലപാടുമായി രമ്യാ ഹരിദാസ്‌ എം.പി. വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമായിരിക്കണമെന്നാണ്‌ ആഗ്രഹമെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ രമ്യ വ്യക്‌തമാക്കി. നേരത്തേ, യൂത്ത്‌ കോണ്‍ഗ്രസ്‌ ്രപവര്‍ത്തകര്‍ കാര്‍ വാങ്ങി നല്‍കിയാല്‍ നിരസിക്കില്ലെന്നു രമ്യ പറഞ്ഞിരുന്നു.

Ads by Google
Monday 22 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW