Monday, July 22, 2019 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.26 AM

ബാലഭാസ്‌കറിന്റെ മരണം : കലാഭവന്‍ സോബിന്റെ മൊഴി കള്ളമെന്ന്‌ ക്രൈംബ്രാഞ്ച്‌

uploads/news/2019/07/323729/k4.jpg

തിരുവനന്തപുരം: വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു മിമിക്രി താരം കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമെന്ന്‌ ക്രൈംബ്രാഞ്ച്‌.
സോബിന്‍ അപകടസമയത്ത്‌ കണ്ടെന്നു പറയുന്ന ജിഷ്‌ണുവും വിഷ്‌ണുവും സംഭവസ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ലെന്ന്‌ അനേ്വഷണസംഘം. ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട്‌ ഹൈക്കോടതിക്കു കൈമാറി.
പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടു സോബി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. അശ്രദ്ധയും അമിതവേഗതയുമാണ്‌ അപകടകാരണമെന്നാണു ്രെകെബ്രാഞ്ച്‌ റിപ്പോര്‍ട്ടില്‍. ജിഷ്‌ണുവും വിഷ്‌ണുവും സംഭവസ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ലെന്നതിനു തെളിവായി ഫോണ്‍ ലൊക്കേഷനുകളും പാസ്‌പോര്‍ട്ട്‌ രേഖകളുമുണ്ടെന്നും ക്രൈംബ്രാഞ്ച്‌ വ്യക്‌തമാക്കി.
അപകടസമയത്ത്‌ താന്‍ ആ വഴി വന്നിരുന്നെന്നും സംശയാസ്‌പദമായി ജിഷ്‌ണു, വിഷ്‌ണു എന്നിവരെ കണ്ടെന്നുമായിരുന്നു സോബിന്റെ മൊഴി. സംഭവസ്‌ഥലത്തുനിന്ന്‌ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ധൃതിയില്‍ ബൈക്ക്‌ തള്ളിക്കൊണ്ടുപോകുന്നതും കണ്ടെന്നും സോബിന്‍ അനേ്വഷണസംഘത്തോടു വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, അസ്വാഭാവികമായ ഒന്നുമുണ്ടായിരുന്നില്ലെന്നാണ്‌ അപകടം നടന്നതിന്‌ അടുത്ത്‌ താമസിക്കുന്നവരുടെ മൊഴിയെന്നും സോബിക്കു ഭീഷണിയുണ്ടെന്ന വാദം കളവാണെന്നും ്രെകെംബ്രാഞ്ച്‌ സംഘം പറയുന്നു.

Ads by Google
Monday 22 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW