Monday, July 22, 2019 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.25 AM

കൊച്ചി മെട്രോ; തൈക്കൂടം വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

uploads/news/2019/07/323727/k8.jpg

കൊച്ചി: മഹാരാജാസ്‌ സ്‌റ്റേഡിയം സ്‌റ്റേഷന്‍ മുതല്‍ തൈക്കൂടം വരെ കൊച്ചി മെട്രോ നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം ഇന്നലെ ആരംഭിച്ചു.
രാവിലെ 6.30നു മഹാരാജാസ്‌ സ്‌റ്റേഷനില്‍നിന്നു തുടങ്ങിയ പരീക്ഷണ ഓട്ടം സൗത്തിലെ കാന്‍ഡിലിവര്‍ പാലത്തില്‍ അവസാനിപ്പിച്ചു. 1.3 കിലോമീറ്ററിലാണു ട്രയല്‍ റണ്‍ നടത്തിയത്‌. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയിലാണു ട്രെയിന്‍ ഓടിയത്‌.
പാലത്തിന്റെ ബലം പരീക്ഷിക്കുന്നതിനായി ട്രയല്‍ റണ്‍ നടത്തിയ ട്രെയിന്‍ പാലത്തില്‍ 24 മണിക്കൂറോളം നിര്‍ത്തിയിട്ടു. കാന്‍ഡിലിവര്‍ പാലത്തില്‍ മൂന്നു ദിവസത്തെ പരീക്ഷണ ഓട്ടവും പരിശോധനയും നടത്തും. ഇന്ന്‌ ഒരു ട്രെയിന്‍ കൂടി പരീക്ഷണ ഓട്ടത്തിനുണ്ടാകും. തുടര്‍ന്നു രണ്ടു ട്രെയിനുകളും കാന്‍ഡിലിവര്‍ പാലത്തില്‍ നിര്‍ത്തിയിടും. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിനു സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചിട്ടുണ്ട്‌. പാലത്തിന്റെയും റെയിലിന്റെയും കാര്യക്ഷമത ഉള്‍പ്പെടെ പരിശോധിച്ച്‌ ഉറപ്പുവരുത്താനാണിത്‌.
ഘട്ടം ഘട്ടമായി വേഗത വര്‍ധിപ്പിച്ചും കൂടുതല്‍ ദൂരത്തിലേക്കും പരീക്ഷണ ഓട്ടം തുടരുമെന്നു കെ.എം.ആര്‍.എല്‍ അറിയിച്ചു. കൊച്ചി മെട്രോയിലെയും ഡി.എം.ആര്‍.സിയിലെയും ഇലക്‌ട്രിക്കല്‍, ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്‌ഥര്‍ പരീക്ഷണ ഓട്ടത്തില്‍ പങ്കെടുത്തു.
നിലവില്‍ ആലുവ മുതല്‍ മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌ വരെയാണു മെട്രോ സര്‍വീസ്‌. പരീക്ഷണ ഓട്ടം പൂര്‍ണമായി വിജയിച്ചാല്‍ രണ്ടാം ഘട്ട സര്‍വീസും വൈകാതെ തുടങ്ങും. രണ്ടാം ഘട്ട സര്‍വീസിനുള്ള പുതിയ ട്രെയിനുകള്‍ കഴിഞ്ഞ മാസം ആലുവ യാര്‍ഡിലെത്തിയിരുന്നു.

കാന്‍ഡിലിവര്‍ മാതൃക ഇന്ത്യയില്‍ ആദ്യം

കൊച്ചി: തൂണുകളില്ലാതെ വശങ്ങളില്‍ മാത്രം ഉറപ്പിച്ചിരിക്കുന്ന പാലമാണു കാന്‍ഡിലിവര്‍ പാലം. റെയില്‍വേ പാതയ്‌ക്ക്‌ മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന 90 മീറ്റര്‍ ഭാഗത്ത്‌ തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയാണ്‌ ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച പാലമാണു സൗത്തിലേത്‌.
എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ കര്‍ഷക റോഡ്‌ വരെ റെയില്‍വേ ട്രാക്കിനു കുറുകെ 220 മീറ്റര്‍ നീളത്തിലും 16 മീറ്റര്‍ ഉയരത്തിലുമായി 58 കോടി രൂപ ചെലവിലാണു കാന്‍ഡിലിവര്‍ പാലം നിര്‍മിച്ചത്‌.

Ads by Google
Monday 22 Jul 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW