Monday, July 22, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.22 AM

കര്‍ണാടകയില്‍ ബലപരീക്ഷണം ഇന്ന്‌; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

uploads/news/2019/07/323707/d3.jpg

ബംഗളുരു: കര്‍ണാടകയിലെ രാഷ്‌ട്രീയ നാടകം അവസാന രംഗത്തോട്‌ അടുക്കുമ്പോള്‍ ഭരണ-പ്രതിപക്ഷനിര ആത്മവിശ്വാസത്തില്‍. ഇന്നത്തെ വിശ്വാസവോട്ടെന്ന കടമ്പ താണ്ടി ഭരണം ഉറപ്പിക്കാമെന്നു കോണ്‍ഗ്രസ്‌-ജനതാദള്‍ സഖ്യവും കുമാരസ്വാമി സര്‍ക്കാരിന്റെ 13 മാസത്തെ ഭരണത്തിനു തിരശീലയിടാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍.
വിമതര്‍ക്കുള്ള വിപ്പ്‌ വിഷയത്തില്‍ കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയും ശ്രദ്ധാകേന്ദ്രം. വൈകിട്ട്‌ അഞ്ചിനു മുമ്പ്‌ വോട്ടെടുപ്പ്‌ നടത്തണമെന്നു ഗവര്‍ണര്‍ വാജുഭായ്‌ വാല എച്ച്‌.ഡി. കുമാരസ്വാമിയോട്‌ ആവശ്യപ്പെട്ടു.
ഇന്നു നിശ്‌ചയിച്ചിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഫലം ഭരണപക്ഷത്തിന്‌ അനുകൂലമായിരിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എച്ച്‌.കെ. പാട്ടീല്‍ വിശ്വാസം പ്രകടിപ്പിച്ചു. കുമാരസ്വാമി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച്‌ തങ്ങളാണു പ്രമേയം അവതരിപ്പിച്ചത്‌. അതില്‍ വിജയിക്കുമെന്ന്‌ ഉറപ്പുണ്ട്‌. മുംബൈയിലുള്ള വിമത എം.എല്‍.എമാര്‍ മടങ്ങിയെത്തുമെന്നാണു കരുതുന്നത്‌. വിപ്പ്‌ വിഷയത്തിലെ അവ്യക്‌തത സുപ്രീം കോടതി പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും പാട്ടീല്‍ പറഞ്ഞു.

Ads by Google
Monday 22 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW