Monday, July 22, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.22 AM

ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറി

uploads/news/2019/07/323706/d2.jpg

ന്യൂഡല്‍ഹി : സി.പി.ഐയുടെ പതിനൊന്നാമത്‌ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്‌ഠമായിരുന്നു തീരുമാനം.
ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം, സ്‌ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡിയാണു പ്രഖ്യാപനം നടത്തിയത്‌. വിദ്യാര്‍ഥി നേതാവ്‌ കനയ്യ കുമാറിനെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.
സി.പി.ഐയുടെ തലപ്പത്തെത്തുന്ന ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള ആദ്യ നേതാവാണ്‌ ഡി. രാജ. 25 വര്‍ഷമായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. തമിഴ്‌നാട്‌ സ്വദേശിയും അവിടെനിന്നുള്ള രാജ്യസഭാംഗവുമായ അദ്ദേഹത്തിന്റെ പത്‌നി മലയാളിയാണ്‌- സി.പി.ഐയുടെ മുതിര്‍ന്ന നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ വിമന്‍ (എന്‍.എഫ്‌.ഐ.ഡബ്ല്യു) അധ്യക്ഷയുമായ ആനി രാജ.
യുവാക്കളെയും ആദിവാസി -ദളിത്‌ വിഭാഗങ്ങളെയും പാര്‍ട്ടിയോട്‌ അടുപ്പിക്കാന്‍ നടപടിയെടുക്കുമെന്നു ഡി. രാജ പറഞ്ഞു. ആദിവാസി നേതാവ്‌ മനീഷ്‌ കുഞ്ച്‌, രാമകൃഷ്‌ണ പണ്ടേ എന്നിവരെ നിര്‍വാഹകസമിതിയില്‍ ക്ഷണിതാക്കളാക്കും. പാര്‍ട്ടിയുടെ പുനരുദ്ധാരണ നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം അവസാനം സംഘടനാ സമ്മേളനം ചേരാനും തീരുമാനിച്ചു.

Ads by Google
Monday 22 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW