Monday, July 22, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.22 AM

വോട്ടെടുപ്പ്‌ ടെസ്‌റ്റ് മാച്ച്‌ പോലെയെന്നു ബി.ജെ.പി. വക്‌താവ്‌

uploads/news/2019/07/323704/d8.jpg

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലെ വിശ്വാസ വോട്ടിനെ അഞ്ചു ദിവസം നീളുന്ന ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരവുമായി താരതമ്യം ചെയ്‌തു ബി.ജെ.പി. വക്‌താവ്‌ ജി.വി.എല്‍. നരസിംഹ റാവു.
എച്ച്‌.ഡി. കുമാരസ്വാമി മന്ത്രിസഭ ഇന്നു വിശ്വാസ വോട്ടെടുപ്പിനു തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായി റാവു പറഞ്ഞു. കുമാരസ്വാമി സ്‌ഥാനമൊഴിയുകയോ വിശ്വാസ വോട്ടിനു തയാറാകുകയോ ചെയ്യണമെന്നു ബി.ജെ.പി. വക്‌താവ്‌ ആവശ്യപ്പെട്ടു.
ഇന്നു തന്നെ വോട്ടെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്‌തമാക്കി. വെള്ളിയാഴ്‌ച രാത്രി 8.20 വരെ ചര്‍ച്ച തുടര്‍ന്ന ശേഷമാണ്‌ തിങ്കളാഴ്‌ച രാവിലെ 11നു ചേരാന്‍ നിയമസഭ പിരിഞ്ഞത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കകം വിശ്വാസ വോട്ടെടുപ്പ്‌ നടത്തണമെന്ന്‌ ഗവര്‍ണര്‍ വാജുഭായ്‌ വാല മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയോട്‌ നിര്‍ദേശിച്ചിരുന്നു. ഇതു മറികടന്നതോടെ സമയം 6 വരെ നീട്ടി. നടപടികള്‍ നീണ്ടാല്‍ രാത്രിയാണെങ്കിലും വോട്ടെടുപ്പ്‌ നടത്താമെന്നും പറഞ്ഞു. ചര്‍ച്ച പുരോഗമിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Ads by Google
Monday 22 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW