Monday, July 22, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.14 AM

കാണികളുടെ കണ്‍മുന്നില്‍ മരണം...

uploads/news/2019/07/323696/in5.jpg

ദുബായ്‌: വേദിയില്‍ കലാപ്രകടനം നടത്തുന്നതിനിടെ ഇന്ത്യന്‍ കൊമേഡിയന്‍ മഞ്‌ജുനാഥ്‌ നായിഡു (36) കുഴഞ്ഞുവീണു മരിച്ചു. പരിപാടി നടത്തുന്നതിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട മഞ്‌ജുനാഥ്‌ ബെഞ്ചില്‍ ഇരുന്നതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
വേദിയിലെത്തിയ മഞ്‌ജുനാഥ്‌ തന്റെ കുടുംബത്തെയും പിതാവിനെയും കുറിച്ചു സംസാരിച്ചു. താന്‍ അനുഭവിക്കുന്ന ഉത്‌കണ്‌ഠയെ കുറിച്ച്‌ പറയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ഒപ്പമുണ്ടായിരുന്ന സഹകലാകാരന്‍ മിഖ്‌ദാദ്‌ ദോഹദ്‌വാല വിവരിച്ചു. അബുദാബിയില്‍ ജനിച്ച മഞ്‌ജുനാഥ്‌ ദുബായിലേക്കു താമസം മാറുകയായിരുന്നു.
മഞ്‌ജുനാഥ്‌ നിലത്തുവീണപ്പോള്‍ അതു പരിപാടിയുടെ ഭാഗമാണെന്നു കരുതി കാണികള്‍ ആസ്വദിക്കുകയായിരുന്നു. മഞ്‌ജുനാഥും സഹോദരനും കുട്ടികളായിരിക്കേ മാതാപിതാക്കള്‍ മരിച്ചിരുന്നു. അടുത്ത ബന്ധുക്കളെന്നു പറയാനും ആരുമില്ലായിരുന്നു. കടുത്ത വിഷാദ രോഗത്തില്‍നിന്നു മോചിതനായാണു മഞ്‌ജുനാഥ്‌ നായിഡു കോമഡിയുടെ ലോകത്തെത്തിയത്‌.

Ads by Google
Monday 22 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW