Monday, July 22, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.14 AM

'അംബരചുംബികളുടെ ശില്‍പ്പി 'സീസര്‍ പെല്ലി വിടചൊല്ലി

uploads/news/2019/07/323695/in4.jpg

ന്യൂ ഹാവന്‍: ലോകത്തെ ഒട്ടേറെ അംബരചുംബികളുടെയും പടുകൂറ്റന്‍ സ്‌മാരകങ്ങളുടെയും ഡിസൈനറും വിഖ്യാത അര്‍ജന്റീനിയന്‍ ആര്‍ക്കിടെക്‌ടുമായ സീസര്‍ പെല്ലി(92) അന്തരിച്ചു. വെളളിയാഴ്‌ച തുക്കുമാന്‍ പ്രവിശ്യയിലെ ന്യൂ ഹാവനിലുള്ള വസതിയിലായിരുന്നു അന്ത്യം.
കുലാലംപൂരിലെ 1,483 അടി ഉയരമുള്ള പെട്ര?ണസ്‌ ടവര്‍ സീസര്‍ പെല്ലിയുടെ പ്രധാന നിര്‍മാണങ്ങളിലൊന്നാണ്‌. സാന്‍ഫ്രാന്‍സിസ്‌കോയിലെ സെയില്‍ഫോഴ്‌സ്‌ ടവര്‍, മാന്‍ഹട്ടനിലെ ബ്രൂക്ക്‌ ഫീല്‍ഡ്‌ പാലസ്‌ (പഴയ ലോക സാമ്പത്തിക കേന്ദ്രം) എന്നിവയൊക്കെ പെല്ലിയുടെ നിര്‍മാണ വൈഭവത്തിനു തെളിവാണ്‌.
അര്‍ജന്റീനിയയുടെ വടക്കന്‍ ഭാഗത്തെ ചെറുപട്ടണമായ തുക്കുമാനില്‍ 1926 ഒക്‌ടോബര്‍ 12-നായിരുന്നു പെല്ലിയുടെ ജനനം. പിതാവ്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനും അമ്മ സ്‌കൂള്‍ അധ്യാപികയുമായിരുന്നു.
തുക്കുമാന്‍ സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്ത പെല്ലി 1952-ല്‍ അമേരിക്കയിലേക്കു ചേക്കേറി.
തുടര്‍ന്നു ന്യൂ ഹാവനിലായി താമസം. യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചറിന്റെ ഡീനും ലക്‌ചററുമായി. പെട്ര?ണസ്‌ ടവര്‍ നിര്‍മിച്ചതിനു മികച്ച ആര്‍ക്കിടെക്‌റ്റിനുള്ള 2004-ലെ ആഗാഖാന്‍ അവാര്‍ഡ്‌ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Ads by Google
Monday 22 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW