Sunday, July 21, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.17 PM

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികള്‍: ക്യാപ്റ്റന്‍ കൊച്ചി സ്വദേശിയെന്ന് സൂചന

Malayalees, British ship, Seized

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നാല് മലയാളികളും. വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു പേര്‍ മലയാളികളാണെന്നാണ് സൂചന.

കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജോയുടെ അച്ഛന്‍ പ്രതികരിച്ചു. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി കമ്പനി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കപ്പലിന്റെ ക്യാപ്ടനും മലയാളിയാണെന്ന് ഡിജോ പറഞ്ഞതായി പിതാവ് പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നാണ് വിവരം. ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. കൂടാതെ തൃപ്പൂണിത്തുറ സ്വദേശിയും മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മലും കപ്പലിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേരാണ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. ഡിജോയെ കൂടാതെ കപ്പലിലുള്ള രണ്ട് മലയാളികള്‍ കൂടെയുണ്ട്. മറ്റ് രണ്ട് പേര്‍ തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളാണെന്നാണ് വിവരം. ബുധനാഴ്‌ചെ പുലര്‍ച്ചെയാണ് കപ്പല്‍ ഇറാനിലാണെന്ന് കമ്പനി ഡിജോയുടെ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. 18 ഇന്ത്യക്കാരെയും മോചിപ്പിക്കാനായി ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം കപ്പലിലുള്ളവരുടെ വിവരം കൈമാറാനായി ഇറാന്‍ വൈകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം കപ്പലില്‍ ഉള്ളവരുടെ വിവരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

തങ്ങളുടെ മത്സ്യബന്ധന കപ്പലില്‍ ബ്രിട്ടീഷ് കപ്പല്‍ ഇടിച്ചുവെന്നും അതിനാലാണ് തങ്ങള്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് ഇറാന്‍ പറയുന്നത്. മാത്രമല്ല കപ്പല്‍ കമ്പനി ഇത് സംബന്ധിച്ച നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇറാന്‍ അറിയിക്കുന്നു. എന്നാല്‍ ഹെലികോപ്റ്ററിലും ബോട്ടിലുമെത്തി ഇറാന്‍ സൈന്യം കപ്പലിനെ വളയുകയും അകാരണമായി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നാണ് കപ്പല്‍ കമ്പനി നല്‍കുന്ന വിവരം.

Ads by Google
Sunday 21 Jul 2019 02.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW