Sunday, July 21, 2019 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.37 AM

വിശുദ്ധിയിലേക്കുള്ള മലയാളവഴിയാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മ: മാര്‍ ജോസഫ്‌ കരിയില്‍

uploads/news/2019/07/323533/re4.jpg

ഭരണങ്ങാനം: വിശുദ്ധിയിലേക്കുള്ള മലയാളവഴിയാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‌ കൊച്ചി ലാറ്റിന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കരിയില്‍. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്‌. അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന വഴിയിലൂടെ നടന്നാല്‍ സ്വര്‍ഗത്തിലെത്തും.
നാം തനതു സ്വഭാവത്തില്‍ നിന്നുകൊണ്ട്‌ ദൈവം നമ്മെ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ നാം വിശുദ്ധരായി മാറുകയാണ്‌. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌, കര്‍ത്താവില്‍നിന്നുള്ള ശക്‌തി ലഭിക്കുവാന്‍ അല്‍ഫോന്‍സാമ്മ ഇടയാക്കുന്നു.
ദൈവത്തിനായി സമയം മാറ്റി വയ്‌ക്കുമ്പോള്‍ എന്റെ കാര്യം ദൈവം നോക്കിക്കൊള്ളുമെന്ന വലിയൊരു പാഠമാണ്‌ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക്‌ പറഞ്ഞു തരുന്നതെന്നും ബിഷപ്പ്‌ പറഞ്ഞു.

Ads by Google
Sunday 21 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW