Saturday, July 20, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 05.16 PM

മറയൂരില്‍ 6500 കിലോ വ്യാജശര്‍ക്കര പിടികൂടി

police, Arrest, Jaggery

ഇടുക്കി : മറയൂരില്‍ 6500 കിലോ വ്യാജശര്‍ക്കര പിടികൂടി. കര്‍ഷകരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെയാണ് മറയൂരില്‍ വ്യാജശര്‍ക്കര പിടികൂടിയത്. തമിഴ് നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ശര്‍ക്കരയാണ് പിടികൂടിയത്. ശര്‍ക്കര കടത്താന്‍ ശ്രമിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ വിപണി വ്യാപകമായിരുന്നു. ഇത് കണക്കിലെടുത്ത് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ വിപണി നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ഭൗമസൂചിക പദവി വിളംബര ചടങ്ങില്‍ കൃഷിമന്ത്രി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് 130 ചാക്ക് വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെടുത്തത്.

തമിഴ്‌നാട്ടില്‍ നിന്നും ലോറിയിലെത്തിച്ച ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുമായി കലര്‍ത്തുന്നതിനിടെ കരിമ്പ് കര്‍ഷകരെത്തി തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി വ്യാജശര്‍ക്കര പിടിച്ചെടുത്തു.

തമിഴ് നാട്ടില്‍ നിന്നും ഉണ്ടാക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ രൂപത്തിലാക്കി സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കിന്നുണ്ടെന്ന് ആരോപണം ഉണ്ട്. നേരത്തെയും ഇത്തരം വ്യാജ ശര്‍ക്കര കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയമനടപടി എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഈ തടസം നീങ്ങിയെന്ന് കൃഷിമന്ത്രി അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW