Saturday, July 20, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 04.07 PM

ഇടുക്കിയില്‍ കനത്ത മഴ : ഉരുള്‍പ്പൊട്ടലും, വ്യാപക കൃഷിനാശവും

Idukki, Rain, Kerala

ഇടുക്കി : ഇടുക്കിയില്‍ ശക്തമായ മഴ തുടരുകയാണ്. മഴയോടൊപ്പം ഇടുക്കിയില്‍ ഒരുള്‍ പൊട്ടലും സംഭവിച്ചു. കൊന്നതടിയിലാണ് ഉരുള്‍ പൊട്ടിയത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. എന്നാല്‍ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പുറത്ത് വരുന്ന് റിപ്പോര്‍ട്ട്.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ ഇന്നും മഴ തുടരുകയാണ്. മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭുതത്താന്‍കെട്ട് എന്നീ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമിക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്ത് പോകുന്നത്. പംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 15 ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഭുതത്താന്‍കെട്ട് അണക്കെട്ടിന്റെ 9 ഷട്ടറുകള്‍ തുറന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

23 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW