Saturday, July 20, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 03.26 PM

ഖത്തര്‍ സംസ്‌കൃതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

uploads/news/2019/07/323371/Gulf200719b.jpg

ദോഹ : താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, സംസ്‌കൃതി കുടുംബാംഗങ്ങൾക്കുമായീ സംസ്‌കൃതിഖത്തര്‍ നജ്‌മ യൂണിറ്റ്സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ അഞ്ഞൂറില്‍പരം പേര്‍പങ്കാളികളായി.ആസ്റ്റർ വാളന്റിയേർസിന്റെയും , വെൽകെയർ ഫാർമസിയുടെയും സംയുകത സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പ് ഇന്ത്യൻ അംബാസിഡർ പി.കുമരൻ ഉൽഘാടനം ചെയ്തു.

ദോഹ അൽഗാനിമിലുള്ള ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ് ചെയര്‍മാന്‍ സി വി റപ്പായി ,ഐ സി ബി എഫ് പ്രസിടണ്ട് പി എന്‍ ബാബുരാജന്‍ ,സംസ്കൃതി പ്രസിഡണ്ട് എ .സുനില്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍, വെൽകെയർ ഫാർമസി എം ഡി അഷറഫ് കെ പി .അംബാസഡറുടെമകന്‍ ആദിത്യ കുമരന്‍. ആസ്റ്റർ വാളന്റിയേർസിന്റെയും ആസ്റ്റർ വാളന്റിയേർസ് പ്രസിഡണ്ട്നിഖില്‍ജോസഫ്,സംസ്കൃതി നജുമ്മ യൂണിറ്റ് സെക്രട്ടറി ഓമനകുട്ടന്‍പരുമല, പ്രസിഡണ്ട്രവിമണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

ആസ്റ്റർ വാളന്റിയേർസ് സേവന ഭാഗത്തില്‍ അംഗത്വമെടുത്ത ആദിത്യകുമരന്‌ സംസ്കൃതിയുടെ ഉപഹാരം കൈമാറി രാവിലെ ഏഴുമണിമുതൽ 11 വരെ പ്രവര്‍ത്തിച്ച മെഡിക്കൽ ക്യാമ്പില്‍ പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ നിര്‍ണ്ണയവും വിദഗ്ധഡോക്ടര്‍മാരുടെപരിശോധനയുംനടന്നു .മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവുംവിതരണം ചെയ്തു.

സംസ്കൃതിപ്രവര്‍ത്തകരായ ഷംസീര്‍ അരീകുളം,വിപിന്‍ചാക്കോ,സുഹൈല്‍,രാജേഷ്‌,അശോകന്‍,ഭരതാനന്ദ്,ആസ്റ്റര്‍ വാളന്റിയേർസ്ഭാരവാഹി വിഷ്ണു പ്രസാദ്‌, എന്നിവര്‍ മെഡിക്കല്‍ ക്യാബിന്നേതൃത്വംനല്‍കി

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 20 Jul 2019 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW